ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ വകുപ്പും ചുമത്തി. കേസ് അന്വേഷിക്കുന്ന ഡിആര്‍ഐയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയാണു (സിഇഐബി) രന്യയ്ക്കെതിരെ കൊഫെപോസ ചുമത്തിയത്. കള്ളക്കടത്ത് പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണു വിദേശനാണ്യ സംരക്ഷണവും കള്ളക്കടത്ത് തടയൽ നിയമവും (കൊഫെപോസ).
കേസിലെ മറ്റുപ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരേയും കൊഫെപോസ ചുമത്തിയിട്ടുണ്ട്. ഇതോടെ രന്യ റാവു ഉൾപ്പെടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല. നേരത്തേ നിരവധി തവണ ജാമ്യത്തിനായി രന്യയും മറ്റു പ്രതികളും ശ്രമിച്ചിരുന്നു. ഇതോടെയാണ് സിഇഐബിയുടെ ഇത്തരമൊരു നീക്കം. രന്യയും കൂട്ടു പ്രതികളും ഇപ്പോൾ ബെംഗളൂരൂ സെന്‍ട്രല്‍ ജയിലിലാണ്.വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച് ആദ്യമാണു രന്യ റാവു അറസ്റ്റിലായത്. 14.8 കിലോ സ്വർണമാണു നടിയിൽനിന്നും അന്ന് പിടിച്ചെടുത്തത്. ദുബായിൽനിന്ന് സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് രന്യ സ്വർണം കടത്തിയിരുന്നത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.