കൊച്ചി :ഇലക്ട്രിക് ടു വീലർ നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡിന്റെ പ്രാരംഭ വിൽപന (ഐപിഒ) 28ന് ആരംഭിക്കും. 2,626 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഈ സാമ്പത്തിക വർഷം നടക്കുന്ന ആദ്യ മെയിൻബോർഡ് ഐപിഒ കൂടിയാണിത്. 1.1 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും (ഒഎഫ്എസ്) വിറ്റഴിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ ഒല ഇലക്ട്രിക് ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തിയിരുന്നു.
ഏപ്രിൽ 28ന് ഐപിഒ ആരംഭിച്ച് 30ന് സമാപിക്കും. 2,626 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) 354.76 കോടി രൂപ മതിക്കുന്ന ഓഫർ-ഫോർ-സെയിലുമാണ് (ഒഎഫ്എസ്) ഐപിഒയിലുള്ളത്. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമാണ് ഒഎഫ്എസ്. 1.1 കോടി ഓഹരികളാണ് പ്രൊമോട്ടർമാർ ഒഎഫ്എസ് വഴി വിറ്റഴിക്കുന്നത്.ഓഹരിക്ക് 304 രൂപ മുതൽ 321 രൂപവരെയാണ് ഐപിഒയിൽ പ്രൈസ് ബാൻഡ്. ഐപിഒയിൽ 75% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐപി) 15% സ്ഥാപനേതര നിക്ഷേപകർക്കും (എൻഐഐ) നീക്കിവച്ചിരിക്കുന്നു.10% ഓഹരികളാണ് ചെറുകിട നിക്ഷേപകർക്കുള്ളത് (റീട്ടെയ്ൽ നിക്ഷേപകർ). ഒരാൾക്ക് കുറഞ്ഞത് 46 ഓഹരികൾക്കായി അപേക്ഷിക്കാം. അതായത്, മിനിമം നിക്ഷേപത്തുക 13,984 രൂപ.
ഓഹരി അലോട്മെന്റ് മേയ് രണ്ടിനു പ്രതീക്ഷിക്കാം. എൻഎസ്ഇയിലും ബിഎസ്ഇയിലും മേയ് 6ന് ഏഥർ ഓഹരി ലിസ്റ്റ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.