തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിലെ മണല്‍മൂടിക്കിടന്ന പൊഴിമുഖം തുറന്നു. നിലവില്‍ വെള്ളം പൂര്‍ണമായി ഒഴുകിപ്പോകുന്നതിനു രണ്ടു ദിവസത്തിലേറെ സമയം വേണമെന്നാണു കണക്കാക്കപ്പെടുന്നത്. അഞ്ചു ദിവസങ്ങളായി 4 എസ്കവേറ്ററുകളും മണ്ണുമാന്തികളും ഒപ്പം തുറമുഖ തീരത്തു പ്രവര്‍ത്തിച്ചുവരുന്ന ഡ്രജറുമുപയോഗിച്ചാണു പൊഴിമുഖം മുറിച്ചു വെള്ളം കടലിലേക്കൊഴുക്കുന്നതിനുള്ള ചാല് രൂപപ്പെടുത്തിയത്.
കണ്ണൂര്‍ അഴീക്കലില്‍നിന്നു പുറപ്പെട്ട ശേഷി കൂടിയ ഡ്രജര്‍ ഇന്നലെ പുലര്‍ച്ചെയോടെ മുതലപ്പൊഴിയില്‍ എത്തി. പൊഴിമുഖം വഴി ഡ്രജറിനു കടന്നുപോകാന്‍ തരത്തില്‍ അഴിമുഖ ചാനലിന്റെ ആഴവും വീതിയും കൂട്ടേണ്ട പ്രക്രിയ തുടങ്ങിയാല്‍ മാത്രമേ ഡ്രജിങ് തുടങ്ങാനാവൂ. അഴിമുഖ മുനമ്പില്‍ അടിഞ്ഞിരിക്കുന്ന മണല്പാളികള് ഇതിനു കാലതാമസം വരുത്തിയേക്കുമെന്നും സൂചനയുണ്ട്.അഴിമുഖ മുനമ്പ് ആഴംകൂട്ടുന്ന ജോലികള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ എസ്കവേറ്ററുകള്‍ എത്തിച്ചു വേഗത കൂട്ടാനും നിലവിലുള്ള യന്ത്രങ്ങള്‍ 24 മണിക്കൂറും പ്രവര്ത്തനക്ഷമമാക്കാനുമാണു അധികൃതര്‍ ലക്ഷ്യമിടുന്നത്. മുതലപ്പൊഴി അഴിമുഖം കേന്ദ്രീകരിച്ച് അനിയന്ത്രിതമായ തോതില്‍ മണല്‍തിട്ടകള്‍ രൂപപ്പെടുന്നതിനെക്കുറിച്ചു കൂടുതല്‍ പഠനത്തിനും സ്ഥല പരിശോധനകള്‍ക്കും മോഡല്‍ സ്റ്റഡി റിപ്പോര്‍ട്ട് വിശകലനത്തിനുമായി സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷനിലെ വിദഗ്ധസംഘം ഉടന്‍തന്നെ മുതലപ്പൊഴി സന്ദര്‍ശിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.