കെ എസ് എസ് പി എ പാലാ ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി.എൽ ഡി എഫ് സർക്കാർ പെൻഷനേഴ്സിനോട് കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണം -പ്രൊഫ.സതീശ് ചൊള്ളാനി.

പാലാ ;പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനന്തമായി നീട്ടിക്കൊണ്ട് പോയി ഫലത്തിൽ നിഷേധിക്കുന്ന  നയമാണ് എൽഡിഎഫ് സർക്കാരിൻ്റെതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.

പിണറായി സർക്കാർ സംസ്ഥാനത്തെ പെൻഷൻകാരോട് കാണിക്കുന്ന അവഗണനക്കും അവകാശ നിഷേധത്തിനുമെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേർ പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ സബ്ബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ.സതീശ് ചൊള്ളാനി.


പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

7ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലുള്ള അപാകതകൾ പരിഹരിക്കുക, കേരളത്തെ ലഹരി മുക്തമാക്കുക,  2021 ന് ശേഷം റിട്ടയർ ചെയ്ത ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണ കുടിശ്ശിഖ ഉടൻ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

KSSPA നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസഫ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

സണ്ണി മൈക്കിൾ, ടി വി ജയമോഹൻ, പി.ജെ ജോസഫ് പുളിക്കൽ, എ.ജെ ദേവസ്യ, കെ.എ സാലിക്കുട്ടി, ഷേർലി ആൻഡ്രൂസ്, കെ.കെ ജോസഫ്, ബി.ശ്രീകുമാർ ,പ്രേം ജോസഫ്‌, അംബിക ബേബി, കെ.ജെ ജോയി, ജോസ് ടി.കെ, 

ജോൺസൺ കൊച്ചുപുര, ജോജി ജോൺ, സാബു മാത്യു, ബാബു കെ.എൻ, സാബു സി.എസ് തുടങ്ങിയവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !