ന്യൂഡൽഹി; ബംഗാളിലെ ഇരുപത്തി അയ്യായിരത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി.
ബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്.
ബംഗാളിലെ മമത ബാനർജി സർക്കാരിനു കനത്ത തിരിച്ചടിയാണു കോടതി വിധി.ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം.
അധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. ബിജെപി നേതാക്കൾ ജുഡീഷ്യറിയെയും വിധിന്യായങ്ങളെയും സ്വാധീനിച്ചാണു കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.