മൂവാറ്റുപുഴ ∙ റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം മുതൽ പിഒ ജംക്‌ഷൻ വരെയുള്ള എംസി റോഡ് 15 മുതൽ ഭാഗികമായി അടച്ചിടും.
ഭാരവാഹനങ്ങൾക്കു രാത്രി മാത്രമാകും യാത്രാനുമതി. മൂവാറ്റുപുഴ നഗരത്തിലെ ഉപറോഡുകളിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബസുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും റോഡ് നിർമാണം പൂർത്തിയാകുംവരെയാണു ഗതാഗത ക്രമീകരണം. 3 മാസമെങ്കിലും കർശന നിയന്ത്രണം വേണ്ടിവരുമെന്നാണു കരുതുന്നത്. ∙ തടിലോറികൾ രാത്രി 8 വരെ മൂവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കൂത്താട്ടുകുളം ഭാഗത്തുനിന്ന് എറണാകുളം, പെരുമ്പാവൂർ, ആലുവ, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും
എം.സി. റോഡിൽ ഈസ്റ്റ് മാറാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കായനാട്, ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയ പാതയിലൂടെ സഞ്ചരിക്കണം.
തൊടുപുഴ ഭാഗങ്ങളിൽ നിന്ന് എറണാകുളം, തൃശുർ, കോതമംഗലം, ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ
നിർമല ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ആരക്കുഴ നാസ് റോഡ് വഴി എം.സി. റോഡിൽ പ്രവേശിച്ച് പി.ഒ. ജങ്ഷൻ, കച്ചേരിത്താഴം വഴി പോകണം.
കോതമംഗലം, കാളിയാർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ
ബിസ്മി ജങ്ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേകര ജങ്ഷനിൽ എത്തി വലിയ വാഹനങ്ങൾ കോട്ട റോഡ് വഴിയും
സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് അടൂപറമ്പിലും എത്തിച്ചേരണം.
എറണാകുളം ഭാഗത്തുനിന്ന്
തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയ പാതയിൽ പെരുവംമുഴിയിൽ നിന്ന് തിരിഞ്ഞ് ഊരമന, കായനാട് വഴി എം.സി. റോഡിൽ മാറാടിയിൽ എത്തി യാത്ര തുടരണം.
പെരുമ്പാവൂർ, ഭാഗത്ത് നിന്ന് കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചെറു വാഹനങ്ങൾ എം.സി. റോഡ് വാഴപിളളി ലിസ്യു റോഡ് വഴി ഇ.ഇ.സി. മാർക്കറ്റ് റോഡിൽ എത്തി യാത്ര തുടരണം.
ബസുകൾ ഉൾപെടെയുളള വലിയ വാഹനങ്ങൾ വെളളൂർക്കുന്നത്ത് നിന്ന് ഇ.ഇ.സി. മാർക്കറ്റ് റോഡ് വഴി തിരിഞ്ഞ് പോകണം.
വൺവേ ജങ്ഷഷനിൽ നിന്ന്
കീച്ചേരിപടി ഭാഗത്തേക്ക് ഒരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാവില്ല.
ഓട്ടോറിക്ഷകൾ അടക്കമുള്ള ചെറു വാഹനങ്ങൾ റോട്ടറി റോഡ് വഴി നെഹ്റു പാർക്കിൽ എത്തിചേരണം.
കാവുംപടി റോഡിലേക്ക് പി.ഒ. ജങ്ഷൻ, പേട്ട ഭാഗങ്ങളിൽ നിന്ന് പ്രവേശനം അനുവദിക്കില്ല.
എവറസ്റ്റ് ജങ്ഷനിൽ നിന്ന് ഒരു വിധത്തിലുളള വാഹനങ്ങളും മാർക്കറ്റ് ബസ്റ്റാന്റ് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല.
കീച്ചേരിപ്പടി ഭാഗത്ത് നിന്ന് ഇ.ഇ.സി. മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.