കേരളത്തിൽ 350 ഏക്കറിലധികം ഭൂമി വ്യവസായത്തിനായി ലഭ്യമാക്കിയ സംസ്ഥാന വ്യവസായ വകുപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് സ്വകാര്യവ്യവസായ പാർക്കുകൾ.
ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കുന്നതിന് ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണ്ടതെന്നിരിക്കെ 33 സ്വകാര്യ വ്യവസായ പാർക്കുകളാണ് കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്നത്. ഇതിലൂടെ കേരളത്തിൽ ഒരു പുതു ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. ഒപ്പം കേരളത്തിൽ ശതകോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലും കൊണ്ടുവരുന്ന പദ്ധതി കൂടിയാണ് സ്വകാര്യ വ്യവസായ പാർക്കുകൾ.
സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു.
33 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ രണ്ട് സ്വകാര്യവ്യവസായ പാർക്കുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്.
ഈ സർക്കാരിൻ്റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.