വിവാദമായതിന് പിന്നാലെ എമ്പുരാന്‍ സിനിമയുടെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും.
ചിത്രത്തിന്റെ വളണ്ടറി മോഡിഫിക്കേഷന്‍ തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റുകയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ പലതും കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. കൂടാതെ എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ടും ചെയ്യും. പ്രതിക്ഷേധങ്ങള്‍ ശക്തമായതോടെ നിര്‍മാതാക്കളാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത്.
എമ്പുരാൻ സിനിമയുടെ കഥയും ആവിഷ്കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജൻസികളെ ജനലക്ഷങ്ങളുടെ മുൻപിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. മുല്ലപ്പെരിയാർ ഡാം ബോംബിട്ട് തകർത്ത് കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തിൽ നിർണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ചു.
നിർദോഷമായ കലയല്ല ചിത്രം, കുത്സിത പ്രവർത്തനം ആണ്. ഗുജറാത്ത് കലാപവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ എന്ന് മാത്രമല്ല ‘തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരങ്ങത്തെയും ഗൂഢാലോചനക്കാരുടെയും ലക്ഷ്യമാണ് അത്തരം ഒരു പ്രവർത്തത്തിലൂടെ പുറത്തുവരുന്നത്. സെൻസർ ബോർഡിനു കാണാൻ കഴിയാത്തത് തിയേറ്ററിൽ പോയ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞു.
സിനിമയിൽ രാഷ്ട്രീയവും മതവും കലർത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമലോകം ചവറ്റുകൊട്ടയിലെറിയും എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ ആളുകളുടെ ബഹിഷ്കരണം. അതായത് ആവശ്യമില്ലാത്ത അടിച്ചേല്പിക്കരുത്. എന്നതുകൊണ്ടും വിവിധ കോണുകളിൽ നിന്ന് ഉള്ള പ്രതിഷേധവും തന്നെ നിർമ്മാതാക്കളെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.