തിരുവനന്തപുരം; പിഎസ്‌സി നടത്തിയ വകുപ്പുതല പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക.
അബദ്ധംപറ്റിയതിനെ തുടർന്ന് ഇന്നു നടന്ന ഒന്നാം ഗ്രേഡ് സർവെയർ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഇരുന്നൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാർഥികളുടെ മുന്നിൽവച്ചു ചോദ്യപേപ്പർ കവർ പൊട്ടിച്ചപ്പോഴാണ് കവർ മാറിപ്പോയ വിവരം അറിയുന്നത്.
ചോദ്യം തയാറാക്കിയവർക്കു പറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകേണ്ടിവന്നത്. വൈകാതെ പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.