പാലാ;രാമപുരത്ത് മഞ്ഞപ്പിത്ത രോഗബാധ പടർന്നു പിടിക്കുന്നു,ഏതാനും ദിവസം മുൻപ് പതിനൊന്നാം വാർഡ് ചക്കാമ്പുഴയിൽ നിരവധിപേർക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചെങ്കിലും ഗ്രാമപഞ്ചായത്തിന്റെയും മെഡിക്കൽ സംഘത്തിന്റെയും അടിയന്തിര ഇടപെടലിൽ കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കാതെ നിയന്ത്രണ വിധേയമാകുകയായിരുന്നു.
പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടന്ന ജി വി സ്കൂൾ ഏഴാം വാർഡിലും തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധിപേർക്ക് മഞ്ഞപ്പിത്ത രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു,സമീപ വാർഡായ എഴാച്ചേരി എട്ടാം വാർഡിലും ഏതാനും പേർക്കും വാർഡ് മെമ്പർക്കും ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ ഭർത്താവിനും കുട്ടിക്കുമടക്കം മഞ്ഞപിത്തം സ്ഥിരീകരിച്ചിട്ടുണ്ട്..
ചക്കാമ്പുഴയിൽ രോഗം പടർന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗം വിളിക്കുകയും വ്യാപാരി വയസായി അടക്കമുള്ള സംഘടനകൾക്ക് ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.പൊടുന്നനെയുണ്ടായ കാലാവസ്ഥ മാറ്റവും വേനൽ മഴയും ശുദ്ധ ജലത്തിന്റെ കുറവും മഞ്ഞപിത്തം പടരാൻ കാരണമാകും എന്ന് വിലയിരുത്തലുണ്ട്.
സംഭവത്തിൽ എല്ലാ ചൊവ്വാഴ്ചയും മെഡിക്കൽ സംഘവും പഞ്ചായത്ത് ഭരണ സമിതിയും യോഗം ചേർന്ന് വിലയിരുത്തൽ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ജാഗ്രത കൈവിട്ടിട്ടില്ല,എഴാച്ചേരി അടക്കമുള്ള പ്രദേശങ്ങളിൽ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് നിരവധിപേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പഞ്ചായകത്തുകളായ കടനാടും കരൂരും ജാഗ്രതയിലാണ്.
ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങളിൽ അതീവ ജഗ്രത പുലർത്താനാണ് അധികാരികളുടെ തീരുമാനം,എഴാച്ചേരി ഭാഗത്തോട് ചേർന്ന് കിടക്കുന്ന കൊല്ലപ്പള്ളി നഗര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളിൽ വന്നു പോയ പാലാ സ്വദേശിക്ക് രോഗ ബാധ സ്ഥിരീകരിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്..തിളപ്പിച്ചാറിച്ച വെള്ളവും ചൂടുള്ള ഭക്ഷണവും ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യ വിദഗ്‌ധരും നൽകുന്ന നിർദേശം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.