തൊടുപുഴ ;ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സമീപത്തുള്ള ഗ്രാമ്പിയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. ഗ്രാമ്പിയിൽ പരുക്കേറ്റു കൺമുന്നിലുണ്ടായിരുന്ന കടുവയെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു.ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സ്നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും തിരച്ചിൽ സംഘത്തിലുണ്ട്.
കടുവയെ പിടിക്കുന്നതു സങ്കീര്‍ണ ദൗത്യമാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. കടുവയെ പിടിച്ച് മികച്ച ചികിത്സ നല്‍കേണ്ടതുണ്ട്. നാട്ടുകാരുടെ ഭീതി അകറ്റേണ്ടതും പ്രധാനമാണെന്നു മന്ത്രി പറഞ്ഞു. കടുവയെ പിടികൂടാത്തതില്‍ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിനിടെയാണു വളർത്തുമൃഗങ്ങളെ കടുവ കൊന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.