വൃദ്ധ ദമ്പതികളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ യുവതി അറസ്റ്റിൽ

ഷൊർണൂർ ; രോഗികളായ വൃദ്ധ ദമ്പതികളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കൂട്ടുപ്രതിയായ സ്ത്രീ അറസ്റ്റിൽ.


ഷൊർണൂർ ഗണേശ്‌ഗിരി ആയിഷയാണ് (40) അറസ്റ്റിലായത്. ഭർത്താവ് മുണ്ടായ വടക്കേതിൽ ഉമർഖാനെ നേരത്തേ പിടികൂടിയിരുന്നു. ആലഞ്ചേരിയിൽ രോഗികളായ ഹക്കീം റാവുത്തർ നബീസ ദമ്പതികളെ പരിചരിക്കുന്നതിനിടയിൽ രോഗാവസ്ഥ മുതലെടുത്തു മോഷണം നടത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

നബീസ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾക്കു പകരം മുക്കുപണ്ടം ധരിപ്പിക്കുകയായിരുന്നു. നബീസയെ വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണു വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്നു ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ ഉമർഖാനെ ഈറോഡിൽ നിന്നാണു പിടികൂടിയത്.

ആയിഷയുടെ മൊഴിയിൽ ഷൊർണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 2.59 ഗ്രാം തൂക്കമുളള ഒരു ജോടി കമ്മൽ വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഷൊർണൂർ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.എ. ഡെവി, സേതുമാധവൻ, എഎസ്ഐ കമലം, സിപിഒ രാധിക എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !