നെയ്യാർഡാം: അജയേന്ദ്ര നാഥ് ഗ്രന്ഥശാലയും കേരള എക്സൈസ് വകുപ്പും നെയ്യാര്‍ഡാം കാരുണ്യ സി ഡി സി യും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മയക്കല്ലേ മനസ്സിനെ ലഹരിയില്‍ എന്ന പേരില്‍ ഉദ്ബോധന ക്ലാസ്സ് സംഘടിപ്പിച്ചു.
ഗ്രന്ഥശാല രക്ഷാധികാരി അഡ്വ കള്ളിക്കാട് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്നയോഗം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ് ഉദ്ഘാടനം ചെയ്തു.കാരുണ്യ സി ഡി സി ഡയറക്ടര്‍ റവ: ബൈജു തോമസ്സ് സ്വാഗതമാംശംസിച്ചു.
കാട്ടാക്കട എക്സൈസ് അസി ഇന്‍സ്പെക്ടര്‍ സി ശിശുപാലന് ക്ലാസ് നയിച്ചു.ഗ്രാമപഞ്ചായത്തംഗം വിനിത റ്റി യു ,ലൈബ്രറി ജില്ലാ കൗണ്‍സില്‍ അംഗം കെ രാമകൃഷ്ണപിള്ള, പഞ്ചായത്ത് ഗ്രന്ഥശാല കണ്‍വീനര്‍ വില്‍ഫ്രഡ് ഗോമസ്സ്, പ്രസിഡന്റ് ജെ മണികണ്ഠന് നായര്‍,സെക്രട്ടറി ഷൈജു സതീശന്, കാരുണ്യ സി ഡി സി പ്രോജക്ട് കോഡിനേറ്റര്‍ റോബി അനില്‍, ജോ സെക്രട്ടറി വിമല്‍നാഥ് ബി എസ്, ബി സുരേന്ദ്രനാഥ്, രാജലക്ഷ്മി, ജ്യോതി എന്നിവര്‍ സംസാരിച്ചു. ചിത്രം.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ് ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.