വെള്ളറട: വീട്ടിലെ അലമാരയില്‍ സെവൻ അപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടു വയസ്സുകാരൻ മരണപ്പെട്ടു.
ചെറിയകൊല്ലദേവകോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന് ആരോണ്‍(2) ആണ് മരണപ്പെട്ടത്. വീടിന്റെ അടുക്കളയിലെ അലമാരയില്‍ ആണ് സോഡ വാങ്ങിയ കുപ്പിയില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. സ്ഥിരമായി കുട്ടിക്ക് സെവന് അപ്പ് വാങ്ങികൊടുക്കാറുണ്ട്.
രണ്ടു വയസ്സുകാരന് അടുക്കളയുടെ സമീപത്ത് കിടന്ന കസേര നീക്കി അലമാരയ്ക്ക് താഴെ എത്തിച്ച ശേഷം അതില്‍ കയറി അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു. മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിതാവ് അനില്‍ മാങ്ങ അടക്കുന്ന തൊഴില്‍ ചെയ്യുന്ന ആളാണ്. രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് മാങ്ങ അടക്കുന്നതിനിടെ താഴെ വീണ് നട്ടെല്ലിന് ക്ഷതം ഏറ്റു ഇപ്പോഴും വീട്ടില്‍ കിടപ്പാണ.് ഭാര്യ അരുണയാണ് സംരക്ഷിക്കുന്നത.് അച്ഛനും അമ്മയും വീട്ടിലുള്ളപ്പോഴാണ് കുട്ടി അലമാരയില്‍ സൂക്ഷിച്ചിരുന്ന മണ്ണണ്ണ കുടിച്ചത്. സഹോദരൻ അനുരുദ്ധ്(5).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.