അമ്പലപ്പുഴ: ആലപ്പുഴ തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു.
പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറില്‍ എത്തിയ ഇവര്‍ സ്കൂട്ടര്‍ റോഡില്‍വെച്ച് പാളത്തിലേക്ക് നടന്നു കയറുകയായിരുന്നു. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ തീവണ്ടിക്ക് മുന്നിലാണ് ചാടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.