കേരളവും ഇന്ത്യയിൽ തന്നെ :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി) മാർച്ച് 7 ന് ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കുന്നു

കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്, ബജറ്റിലെ പ്രത്യക്ഷമായ അവഗണനയിൽ പ്രതിഷേധിച്ച് കേരളവും ഇന്ത്യയിൽ തന്നെ എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 7 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസ് പിക്കറ്റ് ചെയ്യുന്നതാണെന്ന് കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എ ഫോർ ആന്ധ്ര ,ബി ഫോർ ബീഹാർ എന്നും പരസ്യമായി പറയുന്ന രീതിയിൽ കേന്ദ്രാവണന മാറിയപ്പോൾ കേരളീയർ ഒറ്റ മനുഷ്യനെ പോലെ ഈ കാട്ടു നീതിക്കെതിരെ പ്രതികരിച്ചെ മതിയാവൂ.

ഇക്കഴിഞ്ഞ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പുക ളിൽ പോലും ഇടത് പക്ഷ നയങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അഭിപ്രായപ്പെട്ടു.പ്രതിപക്ഷത്തിൻ്റെ വാദമുഖങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ലാ എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് തെരെഞ്ഞെടുപ്പിലെ വിജയമെന്നും ഔസേപ്പച്ചൻ ഓടയ്ക്കൽ കൂട്ടി ചേർത്തു.

പാലാ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രശാന്ത് നന്ദകുമാർ (ജില്ലാ പ്രസിഡണ്ട്) ഔസേപ്പച്ചൻ ഓടയ്ക്കൽ (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി)  ജില്ലാ വൈസ് പ്രസിഡൻറ് ശശിധരൻ ബി ,ജനറൽ സെക്രട്ടറിമാരായ അനസ്ബി,

മനോജ് പുളിക്കൽ ,ജില്ലാ സെക്രട്ടറിമാരായ അനൂപ് പിച്ചകപ്പള്ളി ,അജീന്ദ്രകുമാർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,ലൂക്കാച്ചൻ പി ജെ  , അഡ്വ.സുജിത്ത്, വിജയകുമാർ ശ്രീവത്സം ,ജയകുമാർ ,ശ്രീരാജ് വി നായർ , കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !