മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം,സംഭവം ഷോപ്പിങ് കഴിഞ്ഞു മടങ്ങുന്നതിനിടയിൽ..!

കവന്‍ട്രി: ന്യുകാസിലിന് അടുത്ത ഗ്രന്‍ഥം എന്ന ചെറു പട്ടണത്തില്‍ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം.

മൂന്ന് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ നിലമ്പൂര്‍ സ്വദേശിനിയായ ട്വിങ്കില്‍ സാമും ഭര്‍ത്താവ് സനു തറായതുമാണ് ശനിയാഴ്ച വൈകിട്ട് ഷോപ്പിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ പ്രദേശവാസിയായ യുവതിയുടെ ശകാരത്തിനും ശാരീരിക ആക്രമണത്തിനും വിധേയരായത്. പൊതുവെ ശാന്തമായ ഗ്രന്തമില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതു പ്രദേശത്തെ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ഓള്‍ഡാം ഹോസ്പിറ്റലില്‍ ജോലിക്കിടെ മലയാളി നഴ്‌സ് അച്ചാമ്മ ചെറിയാന് കുത്തേറ്റതും അമേരിക്കയിലെ ഫ്ലോറിഡയില്‍ മാനസിക രോഗിയില്‍ നിന്നും നഴ്‌സ് ആയ ലീലാമ്മ ലാലിനും ആക്രമണം ഉണ്ടായതിന്റെ ഞെട്ടല്‍ ലോകമെങ്ങും മലയാളി നഴ്സിംഗ് സമൂഹത്തെ വേട്ടയാടവേയാണ് യുകെയില്‍ നിന്നും മറ്റൊരു ആക്രമണ വാര്‍ത്ത പുറത്തു വരുന്നത്.

മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ട്വിങ്കിള്‍ ഗ്രന്‍ഥം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്നതിനിടയില്‍ ഒരിക്കലും വംശീയ ചുവയുള്ള സംസാരം പോലും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ നേരിടേണ്ടി വന്ന ശാരീരിക ആക്രമണം വല്ലാത്ത മാനസിക പ്രയാസമായി മാറിയിരിക്കുകയാണ്.

ശനിയാഴ്ചത്തെ ഷോപ്പിംഗിന്റെ ഭാഗമായി വീട്ടുസാധനങ്ങളും വെയില്‍ തെളിഞ്ഞതോടെ മുറ്റത്ത് നടാനായി അസ്ദയില്‍ നിന്നും വാങ്ങിയ ചെടികളും ഒക്കെയായി ഇരുകൈകളിലും നിറയെ സാധനങ്ങളുമായി അഞ്ചു മിനിറ്റ് ദൂരത്തേക്കുള്ള വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്വിങ്കിളിനും സാനുവിനും വംശീയ ആക്രമണം നേരിടേണ്ടി വന്നത്. വീട്ടു വിശേഷം പറഞ്ഞു നടക്കുന്നതിനിടയില്‍ വൈകിട്ട് ഏഴേ മുക്കാലോടെയാണ് സംഭവം നടക്കുന്നത്.

എതിരെ നടന്നു വന്ന യുവതിയെ കണ്ടു ട്വിങ്കിലും സാനുവും വഴി മാറി കൊടുത്തുവെങ്കിലും നേര്‍ക്ക് നേര്‍ വന്ന യുവതി ഒരു പ്രകോപനവും കൂടാതെ കടുത്ത വംശീയ ചുവയുള്ള വാക്കുകള്‍ കൊണ്ട് ശകാരം തുടങ്ങുക ആയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുന്‍പ് തന്നെ യുവതി ട്വിങ്കിളിനെയും സാനുവിനെയും പിടിച്ചു തള്ളുകയും ചെയ്തു.

ആക്രമണം ആയിരുന്നതിനാല്‍ കൈയിലെ ബാഗുകള്‍ ട്വിങ്കിളിന്റെ കൈയില്‍ നിന്നും തെറിച്ചു വീഴുകയും കാല്‍ ഇടറി വീഴുകയും ആയിരുന്നു. നല്ല കട്ടിയുള്ളതും അകത്തു പല ലെയറുകള്‍ ഉള്ള ജാക്കറ്റ് ധരിച്ചിട്ടും ട്വിങ്കിളിന് കൈമുട്ട് ചതഞ്ഞു തൊലി ഉരഞ്ഞുള്ള പരിക്കുണ്ട്. കൈക്കുഴയ്ക്കും പരിക്കുണ്ട്. 

വീഴാതെ പിടിച്ചു നിന്നതിനാല്‍ സാനുവിന് ശരീരത്തില്‍ പരുക്കേറ്റിട്ടില്ല. ശരീരത്തിനേറ്റ പരുക്കിനേക്കാള്‍ മാനസികമായ ഷോക്കാണ് ഇപ്പോള്‍ അലട്ടുന്നതെന്നു ട്വിങ്കിള്‍ പറയുന്നു. ഗ്രന്‍ഥം എന്ന സ്ഥലം ഇഷ്ടപ്പെട്ടതിനാല്‍ ഇവിടെ തന്നെ വീട് വാങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ ഇത്തരം ഒരു ദുരനുഭവം ഉണ്ടായതു വല്ലാത്ത പ്രയാസമായി എന്നും ട്വിങ്കിള്‍ സൂചിപ്പിച്ചു. 

ട്വിങ്കിലും സാനുവും ആക്രമിക്കപ്പെട്ടതറിഞ്ഞു ഒട്ടേറെ മലയാളി സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാനെത്തിയത് ഇരുവര്‍ക്കും ആശ്വാസമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !