തീവ്രവാദ പ്രവർത്തനങ്ങളിലും മനുഷ്യക്കടത്തിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ പൗരനും മതപുരോഹിതനുമായ മുഫ്തി ഷാ മിർ ബലൂചിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. ഇദ്ദേഹം പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇറാനിൽ നിന്നും മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ട് വരുന്നതിന് ഐ.എസ്.ഐയെ സഹായിച്ചത് ഇദ്ദേഹമാണെന്ന് പറയപ്പെടുന്നു.
മുൻപും രണ്ട് തവണ ഇദ്ദേഹത്തെ വധിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) എന്ന മത സംഘടനയിലെ അംഗമായ ഇദ്ദേഹം മതപുരോഹിതൻ്റെ വേഷത്തിൽ ആയുധ-മനുഷ്യക്കടത്ത് കച്ചവടങ്ങൾ നടത്തിയിരുന്നു.
തുർബത്തിലെ ഒരു പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങവേ അജ്ഞാതരായ തോക്കുധാരികളാണ് മിറിനെ ആക്രമിച്ചത്. തോക്കുധാരികൾ വളരെ അടുത്ത ദൂരത്തുനിന്ന് നിരവധി തവണ വെടിയുതിർത്തു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾ ഇദ്ദേഹം സ്ഥിരമായി സന്ദർശിക്കുകയും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികളെ സഹായിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിൽ അടുത്ത കാലത്തായി നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഇതേ തോക്കുധാരികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.