സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ അറസ്റ്റിൽ.

ഈരാറ്റുപേട്ട: വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ  ഇർഷാദ് പി.എ(50)  എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്ഫോടക വാസ്തുക്കളുമായി വണ്ടൻമേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ  ഷിബിലിയെ പിടികൂടിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇർഷാദ്  നടക്കൽ കുഴിവേൽ ഭാഗത്തുള്ള തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് ഷിബിലിക്ക് കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്  കഴിഞ്ഞദിവസം ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നും 2604 ജലാറ്റിൻ സ്റ്റിക്കുകൾ,

18,999 ഡിറ്റണേറ്ററുകളും, 3350  മീറ്റർ സേഫ്റ്റി ഫ്യൂസുകളും,  ഒരു എയർഗൺ തുടങ്ങിയവ പിടിച്ചെടുക്കുകയും, തുടർന്ന് ഇർഷാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സന്തോഷ് കുമാർ.എൻ, ടോജൻ എം.തോമസ്, ആന്റണി മാത്യു,ഗിരീഷ്, സി.പി.ഓ ശ്രീരാജ് വി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ  റിമാൻഡ്  ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !