ഉണ്ണികൃഷ്ണൻ ടി മലപ്പുറം
സബ് എഡിറ്റർ ഡെയ്‌ലി മലയാളി
എംപുരാൻ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഞാൻ ആ സിനിമക്ക് ടിക്കറ്റ് എടുത്തത് , മോഹൻലാൽ ഫാൻ ആയ ഭാര്യയുടെ പടം കാണണം എന്ന വലിയ ആഗ്രഹം ആയിരുന്നു റിലീസ് നു മുൻപ് തന്നെ ടിക്കറ്റ് എടുക്കാൻ കാരണം.എന്നാൽ റിലീസ്നു ശേഷമാണു സിനിമയുടെ ഉദ്ദേശം മോശമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
പ്രേക്ഷകരുടെ ആകാംക്ഷയോടെ കാത്തിരുന്ന എംപുരാൻ റിലീസായപ്പോൾ, പ്രതീക്ഷകൾക്കപ്പുറം വിവാദങ്ങൾക്കാണ് ചിത്രം തിരികൊളുത്തിയത്. പരമ്പരാഗതമായ വർഗീയ സംഘർഷങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല എംപുരാന്റെ ആഖ്യാനം.ചുവന്ന ഗോപിക്കുറിയണിഞ്ഞ ഹിന്ദു ' ഭീകരവാദിയോ ' മതപരമായ വേഷവിധാനങ്ങളുള്ള മുസ്‌ലിം കഥാപാത്രങ്ങളോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. എന്നിരുന്നാലും, സിനിമയുടെ തുടക്കത്തിൽ ഗോദ്രയിലെ 'തീവണ്ടിയിലെ തീപിടുത്തം /അഥവാ തീവണ്ടിയുടെ ആത്മഹത്യാ' തുടർന്ന് ബജ്‌രംഗി എന്ന വില്ലനും കൂട്ടരും ഒരു കുടുംബത്തെ അതിക്രൂരമായി ഉന്മൂലനം ചെയ്യുന്ന രംഗവും ഗുജറാത്ത് കലാപത്തിന്റെ സൂചനകൾ നൽകുന്നു. എന്നാൽ പിന്നീടുള്ള രംഗങ്ങൾ ഗുജറാത്ത് കലാപവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത രീതിയിലാണ് വികസിക്കുന്നത്.
സാധാരണ വർഗീയ കലാപ ചിത്രീകരണങ്ങളിൽ കാണാറുള്ള 'അള്ളാഹു അക്ബർ' വിളികളോ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങളോ എംപുരാനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ, അഭിനേതാക്കൾക്ക് ഗുജറാത്ത് കലാപവുമായുള്ള സിനിമയുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിരിക്കാൻ സാധ്യതയില്ല.
മുഖ്യ കഥാപാത്രങ്ങൾ ഉൾപ്പെടുന്ന രംഗങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇല്ല. ആദ്യ രംഗത്തിൽ മുസ്‌ലിം കുടുംബത്തെ ഉന്മൂലനം ചെയ്യുന്ന രംഗത്ത് മോഹൻലാലോ മറ്റ് അഭിനേതാക്കളോ പ്രത്യക്ഷപ്പെടുന്നില്ല. കൂടാതെ, ആ രംഗങ്ങളിൽ മതപരമായ ചിഹ്നങ്ങളോ വേഷവിധാനങ്ങളോ ഉപയോഗിച്ചിട്ടുമില്ല.
സിനിമയിൽ നൽകുന്ന മറ്റൊരു സന്ദേശമാണ് രാജ്യ സുരക്ഷാ ഏജൻസികൾ വരുമ്പോൾ അതിനെ ജനകീയമായി നേരിടണം എന്നത് , NIA യെ മോശമായി ചിത്രീകരിക്കുന്ന സിനിമകൂടിയാണ് ഇത് ,ഐ ബി ഉദ്യോഗസ്ഥരേ മോശമായി ചിത്രീകരിച്ചിരിക്കുന്നു , കൂടാതെ വില്ലൻ , പൃഥ്വിരാജിന്റെ കഥാപാത്രത്തെ 'മലബാറി' എന്ന് വിളിക്കുന്ന രംഗം , ബീഹാർ യുപി മുതലായ സംസഥാനങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന രംഗം തുടങ്ങി വിഘടനവാദപരമായ രംഗങ്ങൾ ഇതെല്ലം ചേരുമ്പോൾ ഒരു പക്കാ പ്രോപഗണ്ട സിനിമയാകുകയുയാണ് EMPURAN.
ചിത്രത്തിന്റെ ഉള്ളടക്കത്തിൽ താൻ വഞ്ചിക്കപ്പെട്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ തന്നെ മറുപടി പറയേണ്ടതുണ്ട്. കോടികൾ മുടക്കി സിനിമ നിർമ്മിച്ച ഒരു വ്യക്തിക്ക് പല പരിമിതികളും ഈ സമയത്ത് ഉണ്ടായിരിക്കാം. സിനിമയുടെ റിലീസ് ദിനത്തിലാണ് മോഹൻലാലും മറ്റുള്ളവരും ചിത്രം കാണുന്നത്. സിനിമ കണ്ടതിനുശേഷം മോഹൻലാലിന്റെ അസ്വസ്ഥമായ മുഖം ഈ ചതിയുടെ സൂചനയാണ് നൽകുന്നത് .
ഗുജറാത്ത് കലാപം സിനിമയിൽ തിരുകിക്കയറ്റിയതാണെന്ന് വ്യക്തമാണ്. മോഹൻലാൽ വഞ്ചിക്കപ്പെട്ടോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെയാണ് വ്യക്തത വരുത്തേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.