പാലാ (മുത്തോലി ) : മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജി ബിന്നുകൾ സൗജന്യമായി വിതരണം ചെയ്തു മാതൃകയായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ജൈവമാലിന്യ ശേഖരണത്തിനായി ജി ബിന്നുകൾ സ്ഥാപിക്കുക എന്ന ബൃഹത് പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു.
പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ ശേഖരിക്കുന്നതിനാണ് ജി ബിന്നുകൾ പഞ്ചായത്ത് നൽകുന്നത്.അപേക്ഷിച്ച എല്ലാവർക്കും ജിബിന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. 4500 രൂപ വില വരുന്നതാണ് ഓരോ ബിന്നും.
മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ബിന്നുകളുടെ വിതരണം. ഈ വർഷം പകുതിയോടുകൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി ബിന്നുകൾ നൽകും.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ശ്രീജയ എം.ബി, സിജു സി. എസ്, ഇമ്മാനുവൽ പണിക്കർ,ഫിലോമിന ഫിലിപ്പ്, ആര്യ സെബിൻ പഞ്ചായത്ത് സെക്രട്ടറി സിന്ധു ഡി മറ്റം,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.