മലപ്പുറം; പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതര പരുക്ക്.
പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. കോടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിൽ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു ഉത്സവത്തിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാന് (37) ഗുരുതരമായി പരുക്കേറ്റു. ലുക്മാന്റെ കഴുത്തിന് വെടിയേറ്റതായാണു പ്രാഥമിക വിവരം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടശ്ശേരി സ്വദേശികളാണ് വെടിയുതിർത്തതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.