പുഴയിൽ നീന്തുന്നതിനിടയിൽ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: സുഹൃത്തിനൊപ്പം പുഴയിൽ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു.


 
കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ്(24)ആണ് മരിച്ചത്. സുഹൃത്ത് ആദര്‌ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയും പുഴയിൽ മുങ്ങിപ്പോകുകയും ചെയ്യും.

ഇന്ന് വൈകിട്ട് 4.30ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാളിയേൽക്കടവിലായിരുന്നു സംഭവം. ആദര് ശിന് പുറമേ സുഹൃത്തുക്കളായ ഷിഫാൻ, ഹരി, രാഹുൽ എന്നിവർക്കൊപ്പമാണ് ദേവപ്രകാശ് കുളിക്കാൻ എത്തിയത്. ഹരിയുടെ വീട്ടിലെ ശൗചാലയ നിർമ്മാണത്തിന് ശേഷം സുഹൃത്തുക്കൾ ഇവിടെ കുളിക്കാൻ എത്തുകയായിരുന്നു. മറ്റുള്ളവർ കുളിക്കുന്നതിനിടെ ദേവപ്രകാശും ആദർശവും മറുകരയിലേക്ക് നീന്തി. ഇതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയായിരുന്നു. ആദര്ശ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വൈക്കത്ത് നിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി നടത്തിയ പരിശോധനയിൽ ദേവപ്രകാശിനെ കണ്ടെത്തി. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: പരേതനായ ജയപ്രകാശ്. അമ്മ: ബിന്ദു, സഹോദരി: അനഘ.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !