കവർച്ച കേസിലെ പ്രതി 23വർഷങ്ങൾക്കുശേഷം പിടിയിൽ

കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി.

മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി. പോലീസിൻ്റെ പിടിയിലായത്. 2002 മാർച്ച് മാസത്തിൽ കാഞ്ഞിരപ്പള്ളി, കല്ലംപള്ളിയിലെ വീട്ടിൽ കവർച്ച നടത്തി സ്വർണ്ണവും പണവും എടുത്ത കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ പിടികൂടിയിരുന്നു. 

പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിൻ്റെ അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ താമരശ്ശേരിയിൽ നിന്ന് പിടികൂടിയത്.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ നജീബ്, സി.പി.ഒ മാരായ വിമൽ ബി.നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !