കൽപ്പറ്റ: കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പാലക്കാട് സ്വദേശിനി പിടിയിൽ.
പാലക്കാട് കോരൻചിറ മാറുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ യുവതിയെ പറ്റിച്ചാണ് അർച്ചന പണം തട്ടിയെടുത്തത്.
എറണാകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അർച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയിൽ നിന്നും കാനഡയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് മൂന്നര ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ഇടപ്പള്ളിയിലെ ബില്യൺ എയർ മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലിയും താമസവും വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം വഴി പരസ്യം ചെയ്യുകയായിരുന്നു തട്ടിപ്പ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്ന് അർച്ചന കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.