തിരുവനന്തപുരം: തീരദേശ വായനശാലകളിൽ പഠന സൗകര്യം ഒരുക്കുന്ന 'പ്രതിഭാതീരം' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
തീരദേശ ഗ്രന്ഥശാലകളെ സ്‌മാർട്ടാക്കുന്നതിൻ്റെ ഭാഗമായുള്ള 'പ്രതിഭാതീരം' പദ്ധതി മാതൃകാപരമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രതിഭാതീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു അദ്ദേഹം സംസാരിക്കുകയായിരുന്നു.
തീരദേശത്തെ വായനശാലകളെ ഇ - ലേർണിംഗ് സെൻററാക്കി പഠനനിലവാരവും ആധുനിക പഠന സൗകര്യവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 75 വായനശാലകളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രൊജക്ടർ, യു എസ് ബി സ്പീക്കർ, സ്ക്രീൻ, സ്മാർട്ട് ടിവി, പ്രിൻറർ തുടങ്ങിയവ ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരു കോടി 83 ലക്ഷം രൂപ പദ്ധതി നടപ്പാക്കാനായി വിനിയോഗിച്ചിരിക്കുന്നത്.അടുത്ത വർഷത്തോടെ ലൈബ്രറി കൗൺസിലിന് കീഴിലുള്ള 150 ഗ്രന്ഥശാലകളിൽ കൂടി പ്രതിഭാതീരം പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
തൊഴിലാളി സമൂഹത്തെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള പരിശ്രമമാണ് പ്രതിഭാതീരമെന്നും തീരദേശത്തെ യുവജനതയ്ക്കും വിദ്യാർത്ഥികൾക്കും ശാസ്ത്രസാങ്കേതികപരമായും വിദ്യാഭ്യാസപരമായും വളർച്ചയുണ്ടാകാനും മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാനുമുള്ള സംവിധാനം ഒരുക്കുകയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു ആൻ്റണി രാജു എം.എൽ.എ വ്യക്തമാക്കി.
വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ, വകുപ്പ് ഡയറക്ടർ സഫ്ന നസറുദീൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബി പി മുരളി, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.