പൊന്നാനി: ഈ വേനലവധി പൊന്നാനിയിലെ നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ ആഘോഷമാക്കാൻ KSRTC പൊന്നാനി ഡിപ്പോ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസത്തിൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു.
പൊന്നാനി പരിസര പ്രദേശങ്ങളായ തിരൂർ, എടപ്പാൾ, കുറ്റിപ്പുറം, ചങ്ങരംകുളം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒറ്റയ്ക്കും, കുടുംബത്തോടൊപ്പവും, സുഹൃത്തുക്കളോടൊപ്പവും ഈ യാത്രകളിൽ പങ്കെടുക്കാം. ഏകദിന, ദ്വിദിന യാത്രകളാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.
രാവിലെ തുടങ്ങി രാത്രിയോടെ തിരിച്ചെത്തുന്ന ഏകദിന യാത്രകളിൽ നെല്ലിയാമ്പതി, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവി, വയനാട്, മൂന്നാർ, മറയൂർ, വാഗമൺ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രകളും ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിൽ കടലിൽ 5 മണിക്കൂർ ആഡംബര കപ്പൽ യാത്ര, കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആലപ്പുഴ ഹൗസ് ബോട്ട് യാത്ര, കൊച്ചി കായലിൽ സൂര്യാംശു, പലയ്ക്കാരി കടമക്കൂടി ബോട്ട് യാത്രകൾ, സിൽവർസ്റ്റോം-സ്നോസ്റ്റോം പാക്കേജുകൾ എന്നിവയും ഈ മാസത്തെ യാത്രകളിൽ ഉൾപ്പെടുന്നു.
യാത്രകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗിനായി 8075684959(cals only,9497345669(വാട്‌സ്ആപ്പ് മാത്രം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുറഞ്ഞ ചിലവിൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.