പൊന്നാനി: റംസാൻ മാസത്തിൽ പൊന്നാനി താലൂക്കിൽ വർദ്ധിച്ചുവരുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജീവൻ രക്ഷിക്കാൻ രക്തദാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാനാകും. അപകടങ്ങളിലും, ശസ്ത്രക്രിയകളിലും, ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്കും രക്തം അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും രക്തം ആവശ്യത്തിന് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്.
റംസാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവർക്ക് രാത്രികാലങ്ങളിൽ രക്തദാനം ചെയ്യാൻ സാധിക്കും. രക്തദാനം ചെയ്യുന്നതിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നുള്ളത് വലിയൊരു പുണ്യകർമ്മമാണ്. അതിനാൽ കൂടുതൽ ആളുകൾ രക്തദാനത്തിന് സന്നദ്ധരാവേണ്ടത് അത്യാവശ്യമാണ്.ഈ ക്യാമ്പിന് ബ്ലഡ് സെന്റർ ജീവനക്കാരായ അബ്ദുൾ നാഫിഹ് മാറഞ്ചേരി, അൽ അമീൻ, അഖില കല്ലയിൽ, ഗ്രീഷ്മ, ആർച്ച എന്നിവരും ബി.ഡി.കെ മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം, അഭിലാഷ് കക്കിടിപ്പുറം, അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം എന്നിവരും നേതൃത്വം നൽകി. രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.