കോഴിക്കോട്;മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് അകൽച്ചയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുല്ലപ്പള്ളി കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണ്. ഞങ്ങൾ ഒരമ്മപെറ്റ മക്കളെ പോലെയാണെന്നും കെ സുധാകരൻ പറഞ്ഞു.
കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറി.മുല്ലപ്പള്ളിയുമായി ചെറിയ കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായി എന്നത് സത്യമാണ് കമ്മ്യൂണിക്കേഷൻ ഗ്യാപ് വന്നതിൽ ദുഃഖമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും.
ഇടതു സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും തിരുത്താൻ വൈകിയത് മനഃപൂർവ്വം അല്ല അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിൽ വീഴ്ച്ച ഉണ്ടായി, ഇതുപോലെ എല്ലാ നേതാക്കളെയും ഒപ്പം നിർത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിയുമായി കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. ഒരു AICC അംഗങ്ങൾക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് തന്നെ പറയുമെന്നും സംസ്ഥാന നേതൃത്വത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാണ്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ചു എന്ന വാർത്ത പ്രചരിച്ചതിന് പിറകെയാണ് കെ സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ വീട്ടിലെത്തി അനുരഞ്ജന ചർച്ച നടത്തിയത്. ചർച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.