കൊളസ്‌ട്രോൾ പമ്പ കടക്കും, തലച്ചോർ നന്നായി വർക്കാവും; വാൽനട്ട് കഴിച്ചാൽ ഗുണങ്ങളേറെ

പ്രധാനമായും നമ്മളെ അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് കൊളസ്‌ട്രോളിൻ്റെ വർധനവ്.

അത് ഒരു പരിധിവരെ പലർക്കും മുന്നോട്ടുള്ള ജീവിതത്തിന് ഭീഷണിയും തടസ്സമാവുന്നു. മാറിയ ജീവിതശൈലി കാരണമാണ് ഇത്തരം രോഗാവസ്ഥകൾ കൂടുതലായി ഇപ്പോഴത്തെ തലമുറയ്ക്ക് നേരിടേണ്ടി വരുന്നത്. എന്നാൽ അതിനെ മറികടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല ഘടകങ്ങളാണ് ഇതിൽ വെല്ലുവിളി ഉയർത്തുന്നത്.

കായികധ്വാനത്തിൻ്റെ കുറവ്, ഭക്ഷണത്തിലെ മാറ്റം എന്നിവ പ്രധാനമാണ്. എന്നാൽ നമുക്ക് ചില നല്ല ശീലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ഇത് മാറ്റിയെടുക്കാവുന്നതാണ്. അതിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നത്. നമ്മുടെ ആരോഗ്യ ശീലങ്ങളിൽ അവ കാര്യമായി ഉൾപ്പെടുത്തേണ്ടതുണ്ട്. വാൽനട്ട് ആണ് കൊളസ്ട്രോളിനെ തടയാൻ ഉത്തമം. അതിൻ്റെ ഞെട്ടിക്കുന്ന ചില ഗുണങ്ങൾ അറിയാം.

വാൽനാട്ടിൻ്റെ ഗുണങ്ങൾ

ആൻ്റി ഓക്‌സിഡൻ്ററുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ആരോഗ്യപരമായ ഗുണങ്ങൾ ധാരാളം പറയുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെയും രക്തസമ്മർദ്ദവും കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിനും വളരെ നല്ലതാണു വാൽനട്ട്.

പുറമേ പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, നല്ല കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ധാരാളമായി വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും അതുവഴി ശക്തി അകറ്റാനും വാൾനട്ട് കഴിക്കുന്നത് വളരെ നല്ലതാണ്.

എങ്ങനെ ഉപയോഗിക്കാം?

വാൽനട്ട് രാത്രി മുഴുവൻ കുതിർക്കുന്നത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന സംയുക്തമായ ഫൈറ്റിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു, ഇത് അവയുടെ ദഹനക്ഷമത വർദ്ധിപ്പിക്കുന്നു. അതിനാൽ തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം വാൽനട്ട് കഴിക്കാൻ ശ്രദ്ധിച്ചാൽ അത് വളരെ നല്ല കാര്യമായിരിക്കും.

എങ്കിലും ഒന്നും ചേർക്കാതെ വാൽനട്ട് കഴിക്കുന്നത് അവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റി ഓക്‌സിഡൻ്ററുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയെ സംരക്ഷിക്കുന്നു. ഇതിന് പുറമേ സ്മൂത്തികളിൽ വാൽനട്ട് ചേർക്കുന്നത് അവയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുകയും കൂടുതൽ മികവുറ്റതാക്കുകയും ചെയ്യും.

ചിലയിനം വിത്തുകൾ, ഫലങ്ങൾ. ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണങ്ങളുമായി ചേർത്ത് വാൽനട്ട് കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ലഘുഭക്ഷണമായി പ്രവർത്തിക്കുന്നു. അതിനാൽ വാൽനട്ട് ഏത് രീതിയിൽ വേണമെങ്കിലും നിങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് കഴിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !