രാജസ്ഥാൻ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഹോളി നിറങ്ങൾ തേക്കാൻ ശ്രമിച്ചതിനെ എതിർത്ത 25 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
റാൽവാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. അശോക്, ബബ്ലു, കലുറാം എന്നീ മൂന്നു പേർ പ്രാദേശിക ലൈബ്രറിയിൽ ഒരു മത്സരപ്പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്ന ഹൻസ്‌രാജ് എന്ന യുവാവിനെ നിറങ്ങൾ തേക്കാൻ സമീപിക്കുകയായിരുന്നു
ഹോളി നിറങ്ങൾ തേക്കാൻ വിസമ്മതിച്ചപ്പോൾ, മൂവരും ചേർന്ന് ഹൻസ്‌രാജിനെ മർദ്ദിക്കുകയും ചവിട്ടുകയും ബെൽറ്റുകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ദിനേശ് അഗർവാൾ പറഞ്ഞു. തർക്കം രൂക്ഷമായതോടെ പ്രതികളിലൊരാൾ അദ്ദേഹത്തെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി , വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ പ്രദേശത്തെ ദേശീയപാത നാട്ടുകാർ ഉപരോധിച്ചു. ഹൻസ്‌രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി,കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രദേശ വാസികൾ ദേശീയപാത ഉപരോധിച്ചത്. പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദേശീയപാത തുറന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ ഹോളി തർക്കത്തിൽ കൗമാരക്കാരന് പരിക്ക്മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലി ടൗണിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 17 കാരനായ ആൺകുട്ടിക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളുടെ ഒരു സംഘം പരസ്പരം വാട്ടർ ബലൂണുകൾ എറിയുകയായിരുന്നു, അതിലൊന്ന് അബദ്ധത്തിൽ ഒരു വഴിയാത്രക്കാരന്റെ ദേഹത്ത് പതിച്ചു. പ്രകോപിതനായ അയാൾ കുട്ടികളിലൊരാളെ മർദ്ദിക്കുകയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ആക്രമിക്കുകയും കുട്ടിയ്ക്ക് പരിക്കേല്കുകയുമായിരുന്നു . അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു, എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പലപ്പോഴും അക്രമത്തിലേക്കും ദുരന്തത്തിലേക്കും നയിക്കാറുണ്ട് . നിയമവും ക്രമസമാധാനവും ഉറപ്പാക്കിക്കൊണ്ട് ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.