ലഹരിക്കെതിരെ കവിതാ മത്സരം

തിരുവനന്തപുരം;യുവതലമുറയെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന്-ലഹരിയെക്കെതിരെ തിരുവനന്തപുരത്ത് വനിതാ കവിതാരചനാമത്സരം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം ഹൗസിംഗ് ബോർഡിലെ മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി ഹാളിലാണ് കേരള എക്സൈസ് വകുപ്പും, ഗാലറി ഓഫ് നാച്ചർ യു ടൂബ് ചാനലും മലയിൻകീഴ് നിള സാംസ്കാരികവേദിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ നിന്നായി നിരവധി വനിതകൾ മത്സരത്തിൽ പങ്കെടുത്തു. വീട്ടമ്മമാരും, കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തവരിൽ പെടുന്നു. ചെങ്കചൂളയിലെ എഴുത്ത്കാരി ധനുജകുമാരി പരിപാടി ഉത്ഘാടനം ചെയ്തു. സുമേഷ് കോട്ടൂർ അധ്യക്ഷനായി. ചാനൽ ട്രഷറർ പ്രിയാശ്യം സ്വാഗതം ആശംസിച്ചു.

എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരു: ജില്ലാ സെക്രട്ടറി എം. വിശാഖ്, എക്സൈസ് അസി: ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ കോട്ടൂർ ജയചന്ദ്രൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ: സുനിത, സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ഷാനി ഫാബീഗം ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ നായർ,ആർ.എസ്. പണിക്കർ, എസ്. സരോജം,സന്ധ്യാ അനീഷ്, സുജികല്ലാ മം തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !