കൊയിലാണ്ടി ; ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു.
കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെ മരിച്ചു. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.