പത്തനംതിട്ട : മാത്യു കുഴല്നാടന് എംഎല്‍എയുടെ ബിസിനസ് പാര്‍ട്ണര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന് റിസോര്‍ട്ടിലെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടിലാണ് വിജിലന്‍സ് ഇന്നലെ പരിശോധന നടത്തിയത്.
ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ടോമും ടോണിയും തൃശൂര്‍ ആയതിനാല്‍ ഇവരുടെ ബന്ധുവായ വാര്‍ഡ് അംഗത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
കപ്പിത്താന് റിസോര്‍ട്ട് 50 സെന്റ് ഭൂമി കയ്യേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കയ്യേറി ചുറ്റുമതില്‍ കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പ് നടന്നതായും ആരോപണമുയര്‍ന്നു.
2022 ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്. ഇടപാടില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തു വന്നിരുന്നു. ഇവര്‍ നല്കിയ പരാതി പ്രകാരമാണ് ഇപ്പോൾ വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
4000 സ്ക്വയര്‍ഫീറ്റ്, 850 സ്ക്വയര്‍ ഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളാണ് മാത്യു കുഴല്‍നാടന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്. 2022 ഫെബ്രുവരിയിലാണ് രണ്ട് കെട്ടിടങ്ങളുടെ ആധാരം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.