കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നു.
പ്രസ്ഥാനത്തിന് കീഴിൽ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കും. സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സമസ്‌ത മുശാവറ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ച് പ്രാഥമിക ഘട്ടത്തിൽ 50 കോടി സമാഹരിക്കും. പാരമ്പര്യ വിദ്യാഭ്യാസത്തിൻ്റെ ആധുനികവത്‌കരണവും വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. ഇതിന് പുറമെ പ്രാഥമിക ഘട്ടത്തിൽ ചരിത്രം, ഭാഷ പഠനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും യൂണിവേഴ്‌സിറ്റി നിലവിൽ വരുന്നത്. മറ്റ് ആധുനിക സാങ്കേതിക വിദ്യാഭ്യാസങ്ങളും മർമ്മപ്രധാന പാഠ്യവിഷയങ്ങളായി കൊണ്ടുവരും.
സമസ്‌തയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന നൂറ് കണക്കിന് വിദ്യാഭ്യാസ സംരംഭങ്ങൾ ഇന്ന് ലോകത്തിന് മാതൃകയാണ് അതിൻ്റെ ഏറ്റവും മികച്ച സംവിധാനമായിരിക്കും വരാനിരിക്കുന്ന സർവകലാശാലയെന്നും സമസ്‌ത കേരള ജംഇയ്യതുൽ ഉലമ മുശാവറ പ്രസിഡന്‍റ് ഇ.സുലൈമാൻ മുസ്‌ലിയാര്‍ വ്യക്തമാക്കി.
സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പിഎ ഐദറൂസ് മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്മാൻ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാർ, സി.മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വണ്ടൂർ അബ്‌ദുറഹ്മാൻ ഫൈസി, അബ്‌ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിവരും കൂടിയാലോചനയിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.