കൊച്ചി; കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ പുതിയ പദ്ധതി അവതരിപ്പിച്ച് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാർജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കും.
തനതു വരുമാനത്തിന്റെ മിച്ച ഫണ്ടിൽ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. വൈദ്യുതി– പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപയും ഐക്കരനാട്ടിൽ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്.പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ആനുകൂല്യം ലഭിക്കും. ഇരു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും.
രണ്ടു പഞ്ചായത്തുകളിലേയും കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകും. പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകളിൽ കൊതുകു ബാറ്റുകൾ നൽകും.
കൂടാതെ, ഓരോ കുടുംബങ്ങളുടെയും ആവശ്യത്തിന് അനുസരിച്ചു ഫലവൃക്ഷതൈകൾ, പച്ചക്കറി തൈകൾ, മുട്ടക്കോഴികള്‍, ബയോ ബിൻ എന്നിവയും വിദ്യാർഥികൾക്ക് സ്റ്റഡി ടേബിൾ, വൃദ്ധജനങ്ങൾക്കു കട്ടിൽ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളുണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.