തൊടുപുഴ: എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
തട്ടക്കുഴ വെള്ളാക്കാട്ട് അഖില്‍ കുമാര്‍ അനില്‍ (28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ പി.എസ് ഫെമില്‍ (27) എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ്ചെയ്തത്.വ്യാഴാഴ്ച രാത്രി 11ഓടെ തൊടുപുഴ ധന്വന്തരി ജങ്ഷന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്ന് 1.79 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എം.ഡി.എം.എ ചെറുപൊതികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോളിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എന്‍.എസ് റോയ് ഉള്‍പ്പെടുന്ന സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. അഖിലിന്റെ പേരില്‍ രണ്ട് എന്‍.ഡി.പി.എസ് കേസുകള്‍ നിലവിലുണ്ട്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.