കോട്ടയം;പാവപെട്ട കുമരകത്തെ നെൽ കർഷകരുടെ കഷ്ടപ്പാടിന്റെയും വിയിർപ്പിന്റെയും വില തട്ടിയെടുക്കാൻ കൂട്ടു നിൽക്കുന്നവർ ആരായാലും കാലം നിങ്ങൾക്കു മാപ്പ് നൽകില്ലന്ന് ന്യുനപക്ഷ മോർച്ച ദേശീയ കൗൺസിലംഗം സുമിത് ജോർജ്,
കൊയ്യ്തുകഴിഞ്ഞു കർഷകരെ സമ്മർദ്ദത്തിലാക്കി 100 കിലോ നെല്ലിന് 3 മുതൽ 5 കിലോ വരെ കിഴിവ് വേണമെന്ന് പറഞ്ഞു മില്ലുകാർക്ക് വേണ്ടി ഏജന്റ്മാർ രംഗത്തെത്തും. പണിഎടുത്തു നെല്ല് ഉണ്ടാക്കിയ കർഷകന് ഇതു നേരിട്ട് മില്ലുകാർക്ക് കൊടുക്കുവാൻ കഴിയില്ല, അവിടെയും ഈ പാവങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നും സുമിത് കുറ്റപ്പെടുത്തി.
ഇടനിലക്കാർക്ക് കൊടുക്കാൻ അവർ നിർബന്ധിതരാകുന്നു.വിലക്കുറവ് ഒരു വശത്ത്.. തൂക്കത്തിലുള്ള കിഴിവും കൂടാതെ, ചാക്ക് ഒന്നിന് 750 ഗ്രാം കുറവ് വേറെയും.. നെല്ല് കൊയ്‌തു കൂട്ടി കഴിഞ്ഞാൽ പിന്നെ വിൽക്കണമെങ്കിൽ കൃഷി ഓഫീസർ മുതൽ മന്ത്രിമാരുടെ വരെ കാലു പിടിക്കണം..അങ്ങനെ നെല്ല് കിടന്നു കിടന്നു മഴകൊണ്ട് കിളിർത്ത് നല്ലൊരു ഭാഗവും നശിക്കും..
പിന്നെ ഈ പെടാപാടെല്ലാം പെട്ടു ഇതു ഉണ്ടാക്കിയവന് ഒന്നും കിട്ടാതെ ഇവർ ആത്മഹത്യ ചെയ്യണം.. അപ്പോൾ കണ്ണീർ ഒഴുക്കാൻ കാണും ഈ തട്ടിപ്പുകാരെല്ലാം.. അടിവേര് അറുക്കരുത്.. കർഷകരെ കുരുതി കൊടുക്കരുതെന്നും സുമിത് ജോർജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.