മൂന്നാർ ;യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്നു സൂചന. സംഭവസ്ഥലത്തു നിന്നു മുങ്ങിയ സുഹൃത്തിനെ നാട്ടുകാർ മറയൂരിൽനിന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു.
വട്ടവട കൊട്ടാക്കമ്പൂർ പെരിയ വീട്ടിൽ ബാലകൃഷ്ണൻ-വേലമ്മാൾ ദമ്പതികളുടെ മകൾ കലൈവാണി(31)യാണു മരിച്ചത്. ഇവരുടെ സുഹൃത്തും അയൽവാസിയുമായ രാമചന്ദ്രൻ (അയ്യപ്പൻ–35) ആണു പിടിയിലായത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന കലൈവാണിയും 2 മക്കളും അമ്മയോടൊപ്പമാണു കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച രാത്രി അമ്മയും മക്കളും മറ്റൊരു വീട്ടിലാണ് ഉറങ്ങിയത്. രാത്രി മദ്യലഹരിയിലായിരുന്ന രാമചന്ദ്രൻ വീട്ടിലെത്തിയിരുന്നു. തമ്മിൽ വഴക്കുണ്ടായെന്നും പിന്നീട് താൻ ഉറങ്ങിപ്പോയെന്നും പുലർച്ചെ 2.30ന് ഉണർന്നപ്പോൾ കലൈവാണി തൂങ്ങിനിൽക്കുന്നതായി കണ്ടുവെന്നും-
ഉടൻ ഷാൾ അറുത്ത് കട്ടിലിൽ കിടത്തിയ ശേഷം സമീപത്തുള്ള തന്റെ അമ്മയെ വിവരമറിയിച്ചെന്നും പിടിയിലായ യുവാവ് പൊലീസിനോടു പറഞ്ഞു. നിമിഷ, നിജി എന്നിവരാണു മരിച്ച കലൈവാണിയുടെ മക്കൾ. ദേവികുളം പൊലീസ് അന്വേഷണമാരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.