നെയ്യാർഡാം: കള്ളിക്കാട് നാരകത്തിൻകുഴിയിൽ കൃഷിയിടത്തിൽ റബ്ബർ കറ എടുത്തുകൊണ്ടിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു.
അഗസ്ത്യവനം ഫോറസ്റ്റ് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായ സതീഷ് മോഹനനാണ് അപകടത്തിൽ പെട്ടത്. തലയ്ക്കും, തോളിലും, കൈയ്യ്ക്കും പരിക്കേറ്റ സതീഷിനെ നെയ്യാർഡാമിലെ പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തി.
തുടർന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും വനം വകുപ്പ് ജീവനക്കാരും യുവാവിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ഇടയ്‌ക്കിടക്ക് ഉള്ള രൂക്ഷമായ കാട്ടുപന്നി കൂട്ടത്തിൻ്റെ ശല്യത്തിൽ നിന്ന് സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന് പ്രദേശവാസികളായ കർഷകർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.