തിരൂർ: ചുരുങ്ങിയ ഇപിഎഫ് പെൻഷൻ 5000 രൂപയാക്കുക, അവസാനം വാങ്ങുന്ന ശമ്പളത്തിൻ്റെ 50% പെൻഷൻ അനുവദിക്കുക, ഇപിഎഫ് പരിധി 15000 രൂപയിൽ നിന്ന് 30000 രൂപയാക്കി വർദ്ധിപ്പിക്കുക, ഇഎസ്ഐ പരിധി 21,000 രൂപയിൽ നിന്ന് 42,000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽകരിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറുക,
ഇൻഷുറൻസ് കമ്പനികളിൽ 100% വിദേശപങ്കാളിത്തം നൽകാതിരിക്കുക, ആശാ വർക്കർ, അംഗൻവാടി ജീവനക്കാർക്ക് വേതനവും സംരക്ഷണവും സർക്കാർ ജീവനക്കാർക്ക് തുല്യമാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചും ധർണയും ബിഎംഎസ് സംസ്ഥാന സമിതി അംഗം ടി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.വി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.സതീഷ്, ജില്ലാ കമ്മിറ്റി അംഗം കെ.വിശ്വനാഥൻ, കെ.പി.മണികണ്ഠൻ,
സ്മിത ബാലൻ കെ, സി.എസ്.നിഷാദ് എന്നിവർ പ്രസംഗിച്ചു. ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. മാർച്ചിന് എം.ഉണ്ണികൃഷ്ണൻ, എം.രാമചന്ദ്രൻ, രാജേന്ദ്രൻ.കെ, ബാലൻ.കെ, സുബി സന്തോഷ്, ഹരിദാസൻ കെ, പ്രദീപ് എളങ്കൂർ, വേലായുധൻ വട്ടപ്പറമ്പ്, കെ,പി.പ്രകാശൻ, ഒ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.