തിരുവനന്തപുരം: സിക്കിമിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും തമ്മിൽ നിയമസഭയിലെ ചര്‍ച്ചയുടെ തുടര്‍ച്ച സാമൂഹികമാധ്യമങ്ങളിലേക്കും.
സിക്കിമിലെ ഓണറേറിയം 6,000 രൂപയാണെന്ന മന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് രാഹുല്‍ രംഗത്തെത്തി.ഡീന്‍ കുര്യാക്കോസ് എം.പിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ നല്കിയ മറുപടി ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ വീണയ്ക്കെതിരെ രംഗത്തെത്തിയത്.'ഇന്ന് നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞ വാദം ആയിരുന്നു സിക്കിം സര്‍ക്കാര്‍ ആശാ വര്‍ക്കറുമാരുടെ ഓണറേറിയും 10,000 രൂപയാക്കി എന്ന്. ആ കണക്ക് തെറ്റാണ് എന്നാണ് അങ്ങ് പറഞ്ഞത്. ഞാന്‍ പറഞ്ഞ കണക്കിന്റെ അടിസ്ഥാനം ബഹുമാന്യനായ ലോക്സഭാംഗം ഡീന്‍ കുര്യാക്കോസ്, 2024 ഓഗസ്റ്റ് രണ്ടിന് പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍ നല്കിയ മറുപടിയുണ്ട്.ആ മറുപടിയില്‍ കൃത്യമായി തന്നെ പറയുന്നുണ്ട്, സിക്കിം സര്‍ക്കാര്‍ ആശാ വര്‍ക്കർമാര്‍ക്ക് 6,000 രൂപയില്‍നിന്ന് 10,000 ആയി വര്‍ദ്ധിപ്പിച്ചു എന്ന്. ആ കണക്ക് തെറ്റാണെന്നാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞത്. സിക്കിം ഇന്ത്യയില്‍ തന്നെയാണ് മന്ത്രി, ആ ഇന്ത്യയുടെ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ മറുപടിയാണിത് മാഡം', രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയും നല്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു. തുടർന്ന് സംസാരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, മന്ത്രി പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേയെന്ന് ചോദിച്ചിരുന്നു. അവിടെ 10000 രൂപയാണ് ഓണറേറിയം എന്നും കൂട്ടിച്ചേര്‍ത്തു.
പിന്നാലെ, മറുപടിയുമായി എത്തിയ മന്ത്രി താന്‍ പഠിച്ചത് കേരളത്തിലെ സ്കൂളിലും കോളേജിലുമാണെന്ന് പറഞ്ഞു. തന്റെ കൈയില്‍ സിക്കിം സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതില്‍ ഓണറേറിയമായി കാണിച്ചിരിക്കുന്നത് 6,000 രൂപ എന്നാണ്. അത് വിശ്വസിക്കുക എന്നത് മാത്രമാണ് തത്ക്കാലം നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയുമായാണ് രാഹുല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.