തിരുവനന്തപുരം ; ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിലേയിന്റെ കുടുംബം പണം വാങ്ങിയ ഏജന്റ് ബിജു സലാസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.
തോമസിന്റെ മൃതശരീരം ഏതു വിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനു ശേഷം നിയമനടപടികളിലേക്കു കടക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. സഹായിക്കാന്‍ വേണ്ടിയാണ് കൊണ്ടുപോയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് തോമസും എഡിസണും ഇസ്രയേലിലേക്കു പോയതെന്നും ബിജു പറയുന്നത് കള്ളമാണെന്നും തോമസിന്റെ സഹോദരീഭര്‍ത്താവ് പറഞ്ഞു.‘‘ബിജുവാണ് ഇവരെ രണ്ടു പേരെയും ഇവിടെനിന്ന് കൊണ്ടുപോയത്. ഇതിനിടെ ഒരു വെള്ളപ്പേപ്പറില്‍ ഒന്നും എഴുതാതെ ഒപ്പിട്ടു വാങ്ങി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ബിജുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയത്. എന്നിട്ടിപ്പോള്‍ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.
ബിജു കൊണ്ടുപോയ 65 പേരോളം അവിടെ ജയിലില്‍ കിടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെനിന്ന് കൊണ്ടുപോയതിനു ശേഷം ഈജിപ്തിലേക്ക് സന്ദര്‍ശക വീസ നല്‍കാമെന്ന് പറഞ്ഞു. തിരിച്ചു ജോര്‍ദാനില്‍ എത്തിയ ശേഷം ഇസ്രയേലിലേക്കു പോകാമെന്നാണ് പറഞ്ഞത്.എന്നാല്‍ പത്തുപേരുണ്ടെങ്കില്‍ മാത്രമേ ഇസ്രയേലിലേക്കു പോകാന്‍ കഴിയൂ എന്ന് അറിഞ്ഞു. എന്നാല്‍ ഇതിനിടെ ബിജു രണ്ടുപേരെയും ലൊക്കേഷന്‍ നല്കി പറഞ്ഞുവിടുകയായിരുന്നു. ഏങ്ങനെയെങ്കിലും തോമസിന്റെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാക്കിയൊക്കെ അതു കഴിഞ്ഞ് നോക്കും’’ - സഹോദരീഭര്‍ത്താവ് പറഞ്ഞു.
അതിനിടെ, തോമസ് ഗബ്രിലേിന്റെ മൃതശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്കി. തോമസിന്റെ ഭാര്യ ക്രിസ്റ്റീന മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നുമാസത്തെ വീസാ കാലാവധിയില്‍ ജോര്‍ദാനില്‍ എത്തിയ തോമസിനെ അനധികൃതമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് ക്രിസ്റ്റീന ആരോപിക്കുന്നത്.
സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേല്‍ ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ജോര്‍ദാന്‍ സൈനികരുടെ വെടിയേറ്റു മരിച്ചതായാണ് എംബസി വീട്ടുകാര്‍ക്കു നല്കിയ വിവരം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ് പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തോമസും എഡിസണും ഫെബ്രുവരി 5നാണ് 3 മാസത്തെ വീസയില്‍ പോയത്.
ഫെബ്രുവരി 10ന് കാരക് മേഖലയില്‍വച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍ നിന്നു കിട്ടിയ വിവരം. തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയേറ്റു. തോമസ് തല്‍ക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.