കോട്ടൂർ: ലോക വന്യജീവി ദിനാചരണത്തിൻ്റെ ഭാഗമായി ബൈക്ക് റാലിയും ഫ്ലാഷ് മോബും നടത്തി.
ലോക വന്യജീവി ദിനാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം വൈഡ്ലൈഫ് ഡിവിഷനിലെ കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെഞ്ചും, കുറ്റിച്ചൽ കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് എൻജിനീയറിങ് കോളേജും ചേർന്ന് വന്യജീവി ദിനത്തിൻ്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ട് ബൈക്ക് റാലിയും,
കുറ്റിച്ചൽ, ആര്യനാട്, കാട്ടാക്കട, കള്ളിക്കാട്, കോട്ടൂർ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബും നടത്തി. ലൂർദ് മാതാ കോളേജിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി കുറ്റിച്ചൽ, ആര്യനാട്, കാട്ടാക്കട, കള്ളിക്കാട്, കോട്ടൂർ വഴി വനം വകുപ്പിൻ്റെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ അവസാനിച്ചു.
പ്രസ്തുത പരിപാടിയിൽ ലുർദ് മാതാ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ വിവിധ വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകനായ ശ്രീകുമാറും പങ്കെടുത്തു.
വനം വകുപ്പിൻ്റെ ഭാഗത്തുനിന്ന് താലൂക്ക് വാർഡൻ അനീഷ് ജി ആർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷിജു എസ്. നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി സിനുകുമാർ, രാജേഷ് കുമാർ, റെജി, എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.