മന്ത്രിയുടെ വാക്ക് വിശ്വസിച്ചു,സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ. മൂന്നുമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരമെന്ന ധനമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

പരിഹാരമുണ്ടായില്ലെങ്കിൽ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാർ വ്യക്തമാക്കി. മിനിമം വേതനം 21,000 രൂപയാക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ 13 ദിവസമായി ഇവർ സമരം നടത്തിവന്നത്.

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാല​ഗോപാലുമായി സമരക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്നലെ സമരസമിതിക്ക് കൈമാറി.


മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാർ‌ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദ​ഗ്ധ സമിതിയെ നിയോ​ഗിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും സമര സമിതി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !