മൂന്നംഗ കുടുംബത്തെ തട്ടിക്കൊണ്ടു പോയതായി പരാതി..!

ബെംഗളൂരു ; ബന്ദിപ്പൂർ വനമേഖലയിൽനിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പൊലീസ് രക്ഷിച്ചു.


പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.

മാർച്ച് ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകൻ എന്നിവർ ബന്ദിപ്പൂർ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ടിൽ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറിൽ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികൾ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി.

കുടുംബം തിരിച്ചെത്താത്തതോടെ റിസോർട്ട് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. അക്രമികളുടെ കാറുകളിലൊന്നു റിസോർട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. 3 പ്രതികളെക്കൂടി പിടികൂടാൻ ശ്രമം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !