എടപ്പാൾ;കേരള ജല അതോറിറ്റി പി.എച്ച് .ഡിവിഷൻ എടപ്പാളിന്റെ പരിധിയിൽ വരുന്ന പൊന്നാനി, എടപ്പാൾ , തിരൂർ , കോട്ടക്കൽ എന്നീ സെക്ഷനുകളിൽ പ്പെട്ട ഉപഭോക്താക്കളിൽ 1000/- രൂപയ്ക്ക് മേൽ വാട്ടർ ചാർജ്ജ് ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർ എത്രയും വേഗം വാട്ടർ ചാർജ്ജ് കുടിശ്ശിക അടക്കേണ്ടതാണ്.
അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതുംറവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.
കൂടാതെ കേടു വന്ന വാട്ടർ മീറ്ററുകൾ ,ഉടമസ്ഥാവകാശം മാറ്റി രേഖപ്പെടുത്തൽ എന്നിവ അടിയന്തിരമായി അതാത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് പൂർത്തികരിക്കേണ്ടതാണ്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജല മോഷണം ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.
ഫോൺനമ്പർ:8547638061 , 8547638411 , 8547638412 ,8547638413, 8547638414,
8547605756,8281597967 ,0494 2680215
എടപ്പാൾ
05/03/2025.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.