ന്യൂഡല്‍ഹി: രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ഐക്യത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പേരാണ് ഹോളി ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇതു സംബന്ധിച്ച കുറിപ്പ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയട്ടെയന്ന് പ്രാർത്ഥിക്കുന്നതായി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍കുറിച്ചു. "എല്ലാവർക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. സന്തോഷം നിറഞ്ഞ ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജ്ജവും പകരുകയും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്‍റെ നിറങ്ങൾ വർധിപ്പിക്കുകയും ചെയ്യും" പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
"നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ശുഭകരമായ വേളയിൽ എല്ലാ ജനങ്ങള്‍ക്കും ഹൃദയംഗമമായ ആശംസകൾ. ആനന്ദത്തിന്‍റെ ഈ ഉത്സവം ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം നൽകുന്നു. ഈ ഉത്സവം ഇന്ത്യയുടെ വിലയേറിയ സാംസ്‌കാരിക പൈതൃകത്തിന്‍റെ പ്രതീകം കൂടിയാണ്.ഈ ശുഭകരമായ വേളയിൽ, ഭാരതമാതാവിന്‍റെ എല്ലാ മക്കളുടേയും ജീവിതത്തിൽ തുടർച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും നിറങ്ങൾ നിറയ്ക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം" രാഷ്‌ട്രപതി മുർമു എക്‌സില്‍ കുറിച്ചു.
"ഹോളി എന്ന പുണ്യോത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ നിറങ്ങളുടെ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ പുതിയ ഉത്സാഹവും പുതിയ ആവേശവും ധാരാളം സന്തോഷവും കൊണ്ടുവരട്ടെ"- എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഹോളി ആശംസകൾ നേർന്ന് പോസ്റ്റിട്ടിട്ടുണ്ട്. "ഹോളി എന്ന പുണ്യോത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. സന്തോഷത്തിന്‍റെയും പുതിയ ഊർജ്ജത്തിന്‍റെയും പ്രതീകമായ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും നിറങ്ങൾ നിറയ്ക്കട്ടെ, ഇതാണ് എന്‍റെ ആഗ്രഹം. നിങ്ങളുടെ ഹോളി സന്തോഷകരവും സുരക്ഷിതവുമാകട്ടെ!.
ഊർജ്ജസ്വലമായ ഹോളി ഉത്സവത്തിന് നിങ്ങൾക്ക് ആശംസകൾ! സന്തോഷത്തിന്‍റെയും ഉത്സാഹത്തിന്‍റെയും പുതിയ ഊർജ്ജത്തിന്‍റെയും നിറങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും നിറയ്ക്കട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍"- രാജ്‌നാഥ് സിങ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.