ഡബ്ലിൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസബോധന ചെയ്തു.
വെള്ളിയാഴ്ച ഡബ്ലിനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കോവിഡിന് തൊട്ടുപിന്നാലെയുള്ള ചൈനീസ് ആക്രമണം മുതൽ ഇന്ത്യയിലെ സാങ്കേതിക പുരോഗതി വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ദീർഘമായി സംസാരിച്ചു.ലോകമെമ്പാടും സഞ്ചരിക്കുമ്പോൾ യുവ ഇന്ത്യക്കാർക്കിടയിൽ മികവും കഴിവുമുള്ള മനോഭാവം കാണാൻ കഴിയുന്നത് നല്ല കാര്യമാണെന്നും എസ് ജയശങ്കർ പറഞ്ഞു.
ഇന്ത്യയിൽ സഞ്ചരിക്കുന്ന, സർവകലാശാലകളിൽ പോകുന്ന, പ്രൊഫഷണൽ മീറ്റിംഗുകളിൽ പോകുന്ന ഒരു വ്യക്തി എന്ന നിലയിൽ, യുവാക്കളിൽ ഈ ചെയ്യാൻ കഴിയുന്ന മനോഭാവത്തെ ഞാൻ സ്വാഗതം ചെയ്യുന്നു'' അതുകൊണ്ടാണ് ഇന്ന് നവീകരണം ഉൾപ്പെടുന്ന ഏതൊരു പരിപാടിയെയും,കണ്ടുപിടിത്തത്തെയും ഇന്ത്യയ്ക്ക് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ എടുത്തു കാണിക്കാൻ സാധിക്കുന്നതെന്നും മികവുറ്റ വളർച്ചയ്ക് പ്രവാസികൾ രാജ്യത്തിന് നൽകുന്ന സംഭാവനകൾ വിലമതിക്കാത്തതാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ, 6G സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യയായിരിക്കും ആദ്യപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്നത്തെ നമ്മുടെ നിലനിൽപ്പിന് വളരെ നിർണായകമായ ടെലികോമിൽ. നമുക്ക് 2G, 3G, 4G സാങ്കേതികവിദ്യ ലഭിച്ചത് യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമാണ്. എന്നാൽ ഇന്ന്, നമ്മുടെ 5G സാങ്കേതികവിദ്യ ഇന്ത്യയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ഫലമാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു..
ലോകത്ത് എല്ലായിടത്തും നടക്കുന്ന 5G യുടെ ഏറ്റവും വേഗതയേറിയ അവതരണം യഥാർത്ഥത്തിൽ ഇന്ത്യയിലാണ്. 6G യുടെ കാര്യത്തിൽ, പിന്നാക്കം നിൽക്കുന്നവരിൽ ഒരാളല്ല, മറിച്ച് ആദ്യകാല മുന്നേറ്റക്കാരുടെ കൂട്ടത്തിലായിരിക്കും നമ്മൾ ഇന്ത്യക്കാർ എന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"COVID ന് തൊട്ടുപിന്നാലെ, നമ്മുടെ അതിർത്തിയിൽ ചൈന ഉയർത്തിയ വെല്ലുവിളിയെ രാജ്യം ശക്തമായി നേരിട്ടെന്നും പഴയ കാലമായിരുന്നെങ്കിൽ എന്താകുമായിരുന്നു സാഹചര്യം എന്നും, എന്നാൽ ഇന്ന് നമ്മൾ നമ്മുടെ സൈന്യത്തെ വിശ്വസിച്ചു പ്രധാന മന്ത്രി നിലപാടിൽ ഉറച്ചു നിന്ന് നമ്മുടെ രാജ്യത്തിൻറെ അഭിമാനം സംരക്ഷിച്ചു എന്നും ജയശങ്കർ കൂട്ടിച്ചേർത്തു,
നൂറുകണക്കിന് ഇന്ത്യക്കാരാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുടെ വാക്കുകൾക്ക് കാതോർക്കാൻ എത്തിചേർന്നത്. മലയാളികൾ അടക്കമുള്ളവരും അയർലണ്ടിലെ ബിജെപി നേതൃത്വവും വിദേശകാര്യ മന്ത്രിയെ സ്വാഗതം ചെയ്തു. ഇന്ത്യയിൽ നിന്ന് നേരിട്ട് അയർലണ്ടിലേക്ക് വിമാന സർവ്വീസ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം അദ്ദേഹം നൽകി,
നിരവധി സ്വകാര്യ ഇന്ത്യന്‍ കമ്പനികള്‍ അന്തര്‍ദേശിയ സര്‍വീസുകള്‍ നടത്തുന്നതിനായി നിലവാരമുള്ള , വലിയ വിമാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നും, എയര്‍ക്രാഫ്റ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് പുതിയ സര്‍വീസുകള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.