സുഡാനിലെ മറവിയിലാണ്ട യുദ്ധം: പലായനം, ദുരിതം, പ്രതീക്ഷകൾ

 Unni Thalakkasseri

(D W ടിവി ഡോക്യൂമെന്ററിയുടെ മലയാളം ആഖ്യാനം) 

ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമായ സുഡാനിൽ ഏകദേശം രണ്ട് വർഷത്തിൽ ഏറെയായി  യുദ്ധം നടക്കുന്നു. ജനസംഖ്യയുടെ നാലിലൊന്നായ 12 ദശലക്ഷം ആളുകൾ പലായനം ചെയ്തു. നഗരം വിട്ടുപോയവരുടെ  വീടുകളും കടകളും അക്രമകാരികൾ  തകർത്തു. ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് അടിയന്തരമായി ഭക്ഷ്യസഹായം ആവശ്യമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണിതെന്ന് അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകുന്നു.

ഒരു രാജ്യത്ത് ക്ഷാമം സ്ഥിരീകരിക്കുമ്പോൾ ആളുകൾ മരിച്ചുതുടങ്ങുന്നു എന്നാണ് അർത്ഥം. ഈ 21 ആം നൂറ്റാണ്ടിൽ നിരവധി അന്താരാഷ്ട്ര സഹായ സംഘടനകൾ ഉണ്ടെന്നിരിക്കെ ആ രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് അന്താരാഷ്ട്ര സമൂഹത്തിനു തടയാൻ കഴിയണം .  സൈനിക മേധാവി അബ്ദുൾ ഫത്താഹ് അൽ ബുർഹാനും അദ്ദേഹത്തിന്റെ മുൻ ഉപമേധാവി മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലുള്ള ക്രൂരമായ അധികാര വടംവലിയാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) എന്ന അർദ്ധസൈനിക വിഭാഗത്തെ നയിക്കുന്നത് ഡാഗ്ലോയാണ്. 2023 ഏപ്രിൽ മുതൽ ഇരുവിഭാഗങ്ങളും തമ്മിൽ യുദ്ധം നടക്കുന്നു.

യുണൈറ്റഡ് നേഷൻസും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇരുവിഭാഗങ്ങളും സാധാരണക്കാർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുവെന്നും യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നുവെന്നും ആരോപിക്കുന്നു . ഡാർഫറിൽ ആർ.എസ്.എഫ് വംശഹത്യ നടത്തുകയാണെന്ന് അമേരിക്ക ആരോപിക്കുന്നത് . യുദ്ധം തുടങ്ങിയതിനുശേഷം അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് യുദ്ധമേഖലയിലേക്ക് പ്രവേശനം നിഷേധിച്ചു. എങ്കിലും നിരന്തരം ഉള്ള അഭ്യർത്ഥന മാനിച് ചില അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കിട്ടിയ ചിത്രീകരണാനുമതികളിൽ നിന്നാണ് സുഡാനിലെ ഭീകരത ലോകം മനസ്സിലാക്കുന്നത്. 

  യുദ്ധം ആരംഭിച്ചതിനുശേഷം ലക്ഷക്കണക്കിന് ജനങ്ങൾ  ആഭ്യന്തരമായി പലയിടങ്ങളിൽ നിന്നും പലായനം ചെത്   റെഡ് സീ തീരത്തുള്ള പോർട്ട് സുഡാനിൽ ആളുകൾ  അഭയം കണ്ടെത്തി. ഇതുവരെ നഗരം യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗവൺമെന്റും സായുധ സേനയും അവരുടെ ആസ്ഥാനം ഇവിടേക്ക് മാറ്റിയിട്ടുണ്ട്. മനുഷ്യാവകാശ ഗ്രൂപ്പുകളും ഇവിടെ പ്രവർത്തിക്കുന്നു . എന്നിട്ടും സ്ഥിതി ഗുരുതരമാണ്. പലായനം ചെയ്ത ആളുകൾക്കുള്ള ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. മതിയായ സഹായം ലഭിക്കുന്നില്ല. 

ഖാർത്തൂമിലെ യുദ്ധം: പലായനത്തിന്റെ കഥകൾ

എന്നാലും ഇവിടെ കുറഞ്ഞത് ഒരു നിമിഷമെങ്കിലും അവരുടെ ദുരിതങ്ങൾ മറന്ന് ക്യാമ്പിലെ കുട്ടികൾക്ക് കളിക്കാൻ സാധിക്കുന്നു. യു.എൻ കുട്ടികകൾക്കായുള്ള  ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച  കളിസ്ഥലത്ത് പലായനം ചെയ്യപ്പെട്ട കളിയിൽ ഏർപ്പെടുന്ന ബാല്യങ്ങൾ  ഭീകരമായ അക്രമത്തിന്റെയും നാശത്തിന്റെയും പലായനത്തിന്റെയും നേർ സാക്ഷ്യങ്ങളാണ് . 2024-ന്റെ തുടക്കം മുതൽ ഈ ക്യാമ്പിൽ താമസിക്കുന്ന ഏഴ് വയസ്സുകാരി മയ പറയുന്നു. "ആർ.എസ്.എഫ് വന്നപ്പോൾ ഭയന്നുപോയി. നഗരം വിട്ടുപോകുമ്പോൾ അവർ വീടുകളും കടകളും തകർത്തു."

2023 ഏപ്രിലിൽ യുദ്ധം തുടങ്ങിയതിനുശേഷം മയയുടെ കുടുംബം ഖാർത്തൂമിൽ നിന്ന് പലായനം ചെയ്തു. അവളുടെ അമ്മയ്ക്കും അത് ഭയാനകമായ അനുഭവമായിരുന്നു. ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു, വാതിലുകൾ വിറച്ചു, കട്ടിലിനടിയിൽ ഒളിച്ചു. ബന്ധുക്കളിൽ ചിലർ കൊല്ലപ്പെട്ടു.  പലായനം ചെയ്ത  ആയിരക്കണക്കിന്കു ടുംബങ്ങളെപ്പോലെ അവർക്കും  മതിയായ കുടിവെള്ളമോ  ഭക്ഷ്യഭക്ഷണമോ  ലഭ്യമല്ല. രോഗങ്ങളുടെ ഭീഷണിയുമുണ്ട്. ഒരു ഗ്രാമത്തിൽ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 120-ലധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു .

"എന്റെ സഹോദരൻ അബു ഉബായയെ മിസ്സ് ചെയ്യുന്നു. അവനെക്കുറിച്ച് ഒരു വിവരവുമില്ല. എല്ലാ സഹോദരന്മാരെയും മിസ്സ് ചെയ്യുന്നു. അവർ എവിടെയാണെന്ന് അറിയില്ല. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുദ്ധം അവസാനിച്ചാൽ ജീവിതം സാധാരണ നിലയിലാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും നല്ല ജോലി കണ്ടെത്താനും ഖാർത്തൂമിലേക്ക് മടങ്ങാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" മയ തന്റെ പ്രതീക്ഷകൾ പങ്കുവെക്കുന്നു.  

ഖാർത്തൂം നോർത്ത് എന്നറിയപ്പെടുന്ന പ്രദേശത്താണ് മയയുടെ വീട്. ഖാർത്തൂമിലെ വലിയ പ്രദേശങ്ങൾ ഇപ്പോഴും ആർ.എസ്.എഫിന്റെ നിയന്ത്രണത്തിലാണ്.  കാർത്തൂം നോർത്തിലേക്കുള്ള യാത്രയിൽ കടുത്ത പോരാട്ടങ്ങളുടെ ശേഷിപ്പുകൾ  കാണാം. സായുധ സേന അടുത്തിടെയാണ് ഇവിടം തിരിച്ചുപിടിച്ചത്. പ്രധാന റോഡിൽ പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ ചിതറിക്കിടക്കുന്നു.   ആർ.എസ്.എഫിനെതിരെ തങ്ങളുടെ സൈന്യം ഓരോ തെരുവ് തോറും ഓരോ വീട് തോറും എങ്ങനെ പോരാടി എന്ന് ഈ അവശിഷ്ടങ്ങൾ  കാണിച്ചുതരുന്നു.  ആറുമാസം മുമ്പ് ആയിരക്കണക്കിന് ആർ.എസ്.എഫ് അംഗങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഇവിടെ   ആർ.എസ്.എഫ് ആക്രമണം നടത്തുന്നത് ദിവസത്തിൽ രണ്ടോ മൂന്നോ തവണയാണ്. 




വംശഹത്യയുടെ ഭീതി: ഡാർഫറിലെ ദുരിതം

ആർ.എസ്.എഫ് പോസ്റ്റുകൾക്കായി  നിരന്തരം നിരീക്ഷണം നടത്തുന്നു. അവർ മുന്നേറിക്കൊണ്ടിരിക്കുകയാണ് .  സ്നൈപ്പർമാർ ഒളിച്ചിരുന്ന് വെടിയുതിർക്കുന്നു. സാധാരണക്കാരെയും അയൽക്കാരെയും കൊല്ലുന്നു. എതിർവശത്തുള്ള പോരാളികൾ ആരാണ്, അവർക്ക് എന്താണ് വേണ്ടത്? മുഹമ്മദ് ഹംദാൻ ഡാഗ്ലോയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) എന്ന അർദ്ധസൈനിക വിഭാഗത്തെ നയിക്കുന്നത്. 20 വർഷം മുമ്പ് ഡാർഫറിൽ മസാലിത്ത്, ഫൂർ, സഗാവ എന്നീ വിഭാഗങ്ങൾക്കെതിരെ വംശഹത്യ നടത്തിയ ജൻജാവീദ് മിലിഷ്യയിൽ നിന്നാണ് ആർ.എസ്.എഫ്  വളർന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300,000 ആളുകൾ അന്ന് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ ആർ.എസ്.എഫ് വീണ്ടും വംശഹത്യ നടത്തുകയാണെന്ന് അമേരിക്ക ആരോപിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണ് 

ആവശ്യത്തിന് പോരാളികളെ ലഭിക്കാൻ ആർ.എസ്.എഫ് വിദേശ കൂലിപ്പടയാളികളെയും ഉപയോഗിക്കുന്നു. മിക്കവാറും അയൽരാജ്യമായ  ചാഡിൽ നിന്നുമാണ്,    ഇവിടെങ്ങളിൽ നിന്നും കുട്ടികളെ ആർ എസ് എഫ് ലക്ക്  ചതിയിലൂടെ കൊണ്ടുവരുന്നു. സുഡാൻ സായുധ സേന അവരിൽ പലരെയും പിടികൂടിയിട്ടുണ്ട്. . 17 വയസ്സുള്ള ഒരു യുവാവ്, ചാഡിലെ അവരുടെ ക്ലബ്ബിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ  ഒരാൾ വന്ന് അയാളെ  കൂട്ടിക്കൊണ്ടുപോയി. ഡാർഫറിലെ നയാലയിലേക്കും പിന്നീട് ഖാർത്തൂമിലെ 60-ാം തെരുവിലേക്കും കൊണ്ടുപോയി. സുഡാനിലെ യുദ്ധത്തെക്കുറിച്ചോ ആർ.എസ്.എഫിനെക്കുറിച്ചോ  ഇയാൾക്ക് അറിയില്ലായിരുന്നു. അയാളുടെ ദരിദ്രരായ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തു. അവർ അയാൾക്ക് ആയുധവും ഭക്ഷണവും നൽകി. ചെക്ക്പോയിന്റ് കാവൽ നിൽക്കുന്ന ജോലി മാത്രമാണെന്ന് വീട്ടുകാരെ ആർ എസ് എഫ് വിശ്വസിപ്പിച്ചു , പക്ഷേ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല ,  പോരാടേണ്ടിവന്നു.  2024-ൽ സുഡാൻ സായുധ സേന സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററുടെ ആസ്ഥാനം (RSF ആസ്ഥാനം )   ഇതിൽ ആക്രമിച്ചു. 20-ലധികം ആളുകൾ കൊല്ലപ്പെട്ടു.ദൈവം വലിയവനാണ് എന്ന മുദ്രാവാക്ക്യം  കേട്ട് പുറത്തിറങ്ങി ആയുധം ഉയർത്തി കീഴടങ്ങിയതായി സമ്മതിച്ചു  സൈനികർ വന്ന് കീഴടങ്ങി. ഇപ്പോൾ ആയാളും  മറ്റ് യുവാക്കളും സുഡാൻ സായുധ സേനയുടെ  തടവിലാണ്. ആർ.എസ്.എഫ് സാധാരണക്കാരെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ജയിലിൽ വന്നതിന് ശേഷമാണ് അറിഞ്ഞത്. അതറിഞ്ഞിരുന്നെങ്കിൽ ചേരില്ലായിരുന്നു. ഇപ്പോൾ കുടുംബത്തെ  വളരെയധികം മിസ്സ് ചെയ്യുന്നു. ചാഡിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ചെറുപ്പക്കാരൻ പറഞ്ഞു.




തടവറയിലെ ജീവിതം: ബലാത്സംഗത്തിന്റെയും പീഡനങ്ങളുടെയും കഥകൾ

ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക അടിമക്കച്ചവടം , പെൺകുട്ടികൾ  സ്ത്രീകൽ മുതലായവരുടെ മനുഷ്യക്കടത്ത് എന്നീ   കേസുകൾ ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണവിധേയരായവർ ആർ.എസ്.എഫ് പോരാളികളാണ്. സുഡാനിൽ ആകെ 6.7 ദശലക്ഷം ആളുകൾ ലൈംഗികാതിക്രമണത്തിന് ഇരയായിട്ടുണ്ടാകാൻ  സാധ്യതയുണ്ടെന്ന് യു.എൻ കണക്കാക്കുന്നു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും മേൽ  നടക്കുന്ന യുദ്ധമാണിതെന്ന് അവർ വിശേഷിപ്പിക്കുന്നു. എന്നാൽ ആർ.എസ്.എഫ് ഈ ആരോപണങ്ങൾ നിഷേധിക്കുന്നു.


ആർ.എസ്.എഫ് ലൈംഗിക അടിമയായി ഒരു വർഷത്തിലധികം തടവിൽ വെച്ച ഒരു സ്ത്രീയെ  അടുത്തിടെയാണ് സുഡാൻ സൈന്യം മോചിപ്പിച്ചത്. മറിയം  20-കളുടെ മധ്യത്തിൽ പ്രായമുള്ള അവളെ  2023 ജൂണിൽ ഖാർത്തൂം നോർത്തിലേക്ക് ജോലിക്ക് പോകുന്ന വഴി ആർ.എസ്.എഫ് യൂണിഫോമിലുള്ള ആളുകൾ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു . ഒരു വീട്ടിൽ പൂട്ടിയിട്ട് മാറിമാറി ബലാത്സംഗം ചെയ്തു. അഞ്ച് പുരുഷന്മാർ. ഒരു വർഷം മുഴുവൻ വീട് വിടാൻ അനുവദിച്ചില്ല. ഒരു പാത്രത്തിൽ നിന്ന് കുടിക്കാൻ വെള്ളം നൽകി. അതിൽ വെളുത്ത ഗുളികകൾ ഉണ്ടായിരുന്നു. എന്താണെന്ന് അറിയില്ല. പലപ്പോഴും ബോധമില്ലാതായി. ഒമ്പത് സ്ത്രീകളോടൊപ്പം ഒരു ചെറിയ മുറിയിൽ തടവിൽ വെച്ചു. അഞ്ച് ആർ.എസ്.എഫ് പോരാളികൾ ഒരു വർഷത്തിലധികം ദിവസവും ബലാത്സംഗം ചെയ്തു. മിക്കപ്പോഴും മയക്കത്തിലായിരുന്നു.

ആർ എസ് എഫ്  അക്രമികൾ അവളെ തെറിവിളിക്കുകയും അടിമകളാണെന്നും സായുധ സേനയെ പിന്തുണയ്ക്കുന്നവരാണെന്നുംപറഞ്ഞുകൊണ്ട്  അവളെ അടിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ശരീരത്തിൽ പല മുറിവുകളുണ്ട്. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 2024 ഒക്ടോബറിൽ സായുധ സേന ഖാർത്തൂം നോർത്തിൽ പ്രവേശിച്ചപ്പോൾ ആർ.എസ്.എഫ് അവിടെനിന്നും പിൻവാങ്ങി . ഒടുവിൽ അവൾ മോചിപ്പിക്കപ്പെട്ടു, ഇപ്പോഴും പക്ഷേ ഭയയം കൊണ്ട്  ആളുകളുടെ മുന്നിൽ തല ഉയർത്താൻ കഴിയില്ലെന്നും അമ്മയെയോ കുടുംബത്തെയോ നോക്കാൻ കഴിയില്ലെന്നും അവൾ പറയുന്നു . ഇപ്പോൾ ഒമ്പത് സ്ത്രീകളോടൊപ്പം ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. രാവും പകലും സൈനികർ കാവൽ നിൽക്കുന്നു. അവൾക്ക് മർദ്ദനത്തെ തുടർന്നുണ്ടായ ശാരീരിക വദന കൂടെക്കൂടെ അലട്ടുന്നുണ്ട് ,  സ്വന്തം വീട്ടിലേക്ക്  പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ പോകാൻ സുരക്ഷിതമല്ലാത്തതിനാൽ ഇനിയും  കാത്തിരിക്കേണ്ടിവരും.




ഒംദുർമാനിലെ കണ്ണീർക്കാഴ്ചകൾ: അൽനൗ ആശുപത്രിയിലെ ദുരിതം

സ്ത്രീകൾക്ക് പുറമേ, കുട്ടികളും ഈ സംഘർഷത്തിൽ വലിയ തോതിൽ ദുരിതമനുഭവിക്കുന്നു. 14 ദശലക്ഷം കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. പലപ്പോഴും വിവേചനരഹിതമായ ആക്രമണങ്ങളിൽ അവർ പെട്ടുപോകുന്നു. ഖാർത്തൂമിന്റെ ഇരട്ട നഗരമായ ഒംദുർമാനിലെ അൽനൗ ആശുപത്രിയിൽ . നൈലിന്റെ മറുവശത്തുള്ള ഈ ആശുപത്രി യിൽ  സഫിയ സുലൈൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. അവളുടെ അനന്തരവൻ സുവാൻ അമ്മയോടൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു. അമ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അവന്റെ കാൽ മുറിച്ചുമാറ്റേണ്ടിവരും. അവനെ സഹായിക്കാൻ ആരുമില്ല. ഭർത്താവ് വിവാഹമോചനം നേടിയാൽ അയാളുടെ സഹായവും ലഭിക്കില്ല . സഫിയ സുലൈന് ആ  ആൺകുട്ടിയെക്കുറിച്ച് അതിയായ ആശങ്കയുണ്ട്.

സഫിയയുടെ പിതാവ്  അടുത്തിടെ രോഗം ബാധിച്ച് മരിച്ചു. ആറ് വയസ്സുള്ള സുവാന്റെയും സഹോദരങ്ങളുടെയും സംരക്ഷണം ആന്റി സഫിയയാണ്. ആകെ അഞ്ച് കുട്ടികൾ. അൽനൗ ആശുപത്രിയിൽ ചികിത്സയിലുള്ള നിരവധി കുട്ടികളിൽ ഒരാളാണ് സുവാൻ. കൂടുതൽ പേർ ഓരോ ദിവസവും എത്തുന്നു. . 20 വയസ്സുള്ള മറ്റൊരാൾ  ഒംദുർമാനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഷെല്ല് കൊണ്ട് മുഖം തകർന്നുപോയ നിലയിലാണ് . ആശുപത്രി ഡയറക്ടർ പറയുന്നു "ട്യൂബിലൂടെ മാത്രമേ ഭക്ഷണം നൽകാൻ കഴിയൂ. കുടുംബം നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടു. മുഖത്ത് ഗുരുതരമായ പരിക്കുണ്ട്. നിരവധി പ്ലാസ്റ്റിക് സർജറികൾ  ആവശ്യമാണ്. കുടുംബമില്ലാത്ത ഒരു അന്ധൻ, ഇത്തരം ആഘാതങ്ങളോടെ അതിജീവിക്കുമെന്ന് തോന്നുന്നില്ല. ഇവിടെ ഇതുപോലുള്ള രോഗികൾ ധാരാളമുണ്ട്."




ആശുപത്രികൾ തകരുന്നു, ജീവനുകൾ പൊലിയുന്നു: സുഡാനിലെ ആരോഗ്യരംഗം ദുരിതത്തിൽ

സുഡാനിൽ ചികിത്സിക്കാൻ കഴിയുന്ന ആശുപത്രികൾ കുറഞ്ഞുവരികയാണ്. യുദ്ധത്തിന് മുമ്പ് ഒംദുർമാനിൽ ഡസൻ കണക്കിന് മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടായിരുന്നു. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ജീവനക്കാരുടെയും അഭാവം കാരണം മിക്കവയും അടച്ചു. ചില ആശുപത്രികൾ ആർ എസ് എഫ് മനഃപൂർവ്വം ബോംബിട്ട് തകർക്കുകയും അവിടെയുള്ള  ഡോക്ടർമാരും നഴ്സുമാരും പലായനം ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു.


ഹോസ്പിറ്റൽ ഡയറക്ടർ പറയുന്നു "ഖാർത്തൂം നോർത്തിലെ ഈ ആശുപത്രിയിൽ ധാരാളം രോഗികളെ ചികിത്സിച്ചിരുന്നു. എന്നാൽ മിക്കവയെയും പോലെ സൗകര്യങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കെട്ടിടം ഉപേക്ഷിച്ചു. തറയിൽ രക്തത്തിന്റെ പാടുകൾ കാണാം. ആർ.എസ്.എഫ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഫാർമസിസ്റ്റ് അലാമണി അൽഹാജിന്റെ രക്തമാകാം അത്. അവരിൽ ഒരാൾ ഞങ്ങളെ ഇടിച്ചു, മറ്റ് ഡോക്ടർമാർ ഇവിടെ സൈന്യത്തെ ചികിത്സിക്കുന്നുണ്ടോ എന്ന് ചോദിച്ചു. തലയ്ക്ക് അടിയേറ്റു. രക്തം ഒഴുകുന്നത് അനുഭവപ്പെട്ടു. അവർ സാധാരണക്കാരെ മാത്രമേ ചികിത്സിക്കുന്നുള്ളൂ എന്ന് ഉറപ്പ് നൽകി, പക്ഷേ അവർ കേട്ടില്ല. അടുത്ത മുറിയിലേക്ക് പോയി വെടിയൊച്ചകൾ കേട്ടു. രക്തത്തിൽ കുളിച്ച ഒരു സഹപ്രവർത്തകൻ മാബ് വെടിയേറ്റെന്ന് നിലവിളിച്ചു. അത് അവന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. മാബിന്റെ ജീവനില്ലാത്ത ശരീരം തറയിൽ കിടക്കുന്നത് കണ്ടു. നെഞ്ചിൽ വലിയ ദ്വാരമുണ്ടായിരുന്നു. രക്തത്തിൽ കുളിച്ചിരുന്നു. നെഞ്ച് തുറന്ന് ശ്വാസകോശം പുറത്തേക്ക് കാണാമായിരുന്നു."


ആശുപത്രി ഡയറക്ടർ അൽഹാജിന്റെ കഥ നിരവധി അതിജീവിതരുടെ  ജീവിതവുമായി   ബന്ധപ്പെട്ടതാണ് . ആർ.എസ്.എഫ് മനഃപൂർവ്വം മെഡിക്കൽ ഉദ്യോഗസ്ഥരെ കൊല്ലുന്നുവെന്നും അവർ മറ്റേ പക്ഷത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപണമുണ്ട് . ഈ റിപ്പോർട്ടിലെ എല്ലാ ആരോപണങ്ങൾക്കും മറുപടി ആവശ്യപ്പെട്ട് ആർ.എസ്.എഫുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. അൽഹാജും സഹപ്രവർത്തകരും ഖാർത്തൂം നോർത്തിൽ ഇപ്പോഴും തുറന്നിരിക്കുന്ന ഏക  ആശുപത്രിയിൽ തങ്ങളുടെ ജോലി തുടരുന്നു.

"ഈ യുദ്ധത്തിൽ ആളുകൾക്ക് വൈദ്യസഹായം നൽകുകയും കൊല്ലപ്പെടുകയും ചെയ്ത മാബിനെപ്പോലുള്ള ഒരാളെ നഷ്ടപ്പെടുന്നത് എങ്ങനെ സഹിക്കും? എങ്ങനെ മുന്നോട്ട് പോകും? അവൻ ഞങ്ങളുടെ പ്രചോദനമാണ്." അൽഹാജ് പറയുന്നു 

അതിനിടയിൽ, അപകടങ്ങൾ തുടർന്നും വന്നുകൊണ്ടിരിക്കുന്നു. "ആർ.എസ്.എഫ് ഇവിടെ വീണ്ടും ആക്രമിച്ചേക്കാം. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഞങ്ങൾ എന്ത് തെറ്റാണ് ചെയ്യുന്നത്? രാത്രിയിൽ അടുത്തുള്ള സെമിത്തേരിയിൽ സുഹൃത്തായ മാബിനെ അവർ തിടുക്കത്തിൽ സംസ്കരിച്ചു". ഇപ്പോൾ അൽഹാജിന് സ്ഥലം ഓർമ്മയില്ല.

സുഡാനിലെ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനും സൗജന്യ ആരോഗ്യ സംരക്ഷണം ലഭിക്കാനും മനുഷ്യരെപ്പോലെ പരിഗണിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !